കഴിഞ്ഞ സീസണിൽ അച്ചടക്കമില്ലായിരുന്നു, അതുണ്ടാക്കാനാണ് ക്ലബ്ബ് എന്നോട് ആവശ്യപ്പെട്ടത് : വിവാദങ്ങളിൽ പ്രതികരിച്ച് ടെൻ ഹാഗ്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസൺ വളരെ ദുഷ്കരമായിരുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ക്ലബ്ബിനെതിരെയും ടെൻ ഹാഗിനെതിരെയും പരസ്യമായി വിമർശനങ്ങൾ ഉന്നയിക്കുകയായിരുന്നു.ഇതോടെ യുണൈറ്റഡ് അദ്ദേഹത്തെ ക്ലബ്ബിൽ നിന്നും ഒഴിവാക്കി. മാത്രമല്ല മറ്റൊരു സൂപ്പർ താരമായ മാസോൺ ഗ്രീൻവുഡ് ഡൊമസ്റ്റിക് വയലൻസിൽ ഉൾപ്പെട്ടിരുന്നു.ഇതോടെ യുണൈറ്റഡ് അദ്ദേഹത്തെയും ഒഴിവാക്കിയിട്ടുണ്ട്.

പക്ഷേ ഇത്തവണയും കാര്യങ്ങൾക്ക് മാറ്റമില്ല. ബ്രസീലിയൻ സൂപ്പർതാരമായ ആന്റണി ഡൊമസ്റ്റിക് വയലൻസിൽ ഉൾപ്പെട്ടിട്ടുണ്ട്.അദ്ദേഹത്തെ യുണൈറ്റഡ് മാറ്റി നിർത്തിയിട്ടുണ്ട്. മറ്റൊരു സൂപ്പർ താരമായ ജേഡൻ സാഞ്ചോ ട്രെയിനിങ്ങിൽ വൈകി എത്തിയതിനെ തുടർന്ന് നിരവധി വിവാദങ്ങൾ ഇപ്പോൾ സംഭവിച്ചു.ടെൻ ഹാഗിനെ വിമർശിച്ച അദ്ദേഹത്തെയും യുണൈറ്റഡ് ഇപ്പോൾ മാറ്റി നിർത്തിയിട്ടുണ്ട്. ഈ വിവാദങ്ങളിലെല്ലാം ടെൻ ഹാഗ് തന്റെ പ്രതികരണം രേഖപ്പെടുത്തിക്കഴിഞ്ഞു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“കഴിഞ്ഞ സീസണിൽ ക്ലബ്ബിനകത്ത് അച്ചടക്കം ഇല്ലായിരുന്നു. നല്ല ഒരു സംസ്കാരം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അച്ചടക്കം കർശനമായ രീതിയിൽ ഉണ്ടാകണമെന്ന് ക്ലബ്ബ് എന്നോട് ആവശ്യപ്പെട്ടു. അതിന്റെ ഭാഗമാണ് ഇതെല്ലാം.നല്ലൊരു നിലവാരം ഉണ്ടാക്കിയെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.അതാണ് ഞാൻ ചെയ്യുന്നത്. നിലവാരം കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് എന്റെ ജോലി. ടീമാണ് എല്ലാത്തിനെക്കാളും മുകളിൽ ” എറിക്ക് ടെൻ ഹാഗ് പറഞ്ഞു.

അച്ചടക്കത്തിന്റെ കാര്യത്തിൽ വളരെയധികം കർക്കശക്കാരനാണ് ടെൻ ഹാഗ്. പക്ഷേ ഒരു ബുദ്ധിമുട്ടേറിയ തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ ലഭിച്ചിരിക്കുന്നത്. നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ പരാജയപ്പെട്ട യുണൈറ്റഡ് നിലവിൽ പതിനൊന്നാം സ്ഥാനത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!