ഒഫീഷ്യൽ:പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ പുതിയ നിയമങ്ങൾ നടപ്പാക്കും

ജൂൺ പതിനേഴ് മുതൽ പ്രീമിയർ ലീഗ് കളിക്കളങ്ങൾ സജീവമാകുമെന്ന ആശ്വാസത്തിലാണ് ഫുട്ബോൾ ആരാധകർ എല്ലാവരും. പ്രീമിയർ ലീഗ് പുനരാരംഭിക്കുമ്പോൾ നടപ്പിലാക്കേണ്ട ചില പുതിയ നിയമങ്ങൾ ഇന്ന് പുറത്തു വിട്ടു. ലീഗിന്റെ ഷെയർഹോൾഡേഴ്‌സിന്റെ ഇടയിൽ വെച്ച ചർച്ചകൾക്ക് ശേഷമാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത് ഔദ്യോഗികമായി ലീഗ് സ്ഥിരീകരിച്ചത്. മുൻപ് ഫിഫ അനുമതി നൽകിയ, മറ്റുള്ള ലീഗുകൾ എല്ലാം തന്നെ നടപ്പിലാക്കാൻ തീരുമാനിച്ച സബ്സ്റ്റിട്യൂഷൻ നിയമങ്ങളാണ് പ്രീമിയർ ലീഗിലും മാറ്റുന്നത്. ഒരു മത്സരത്തിൽ അഞ്ച് സബ്സ്റ്റിട്യൂഷനുകൾ നടപ്പിലാക്കാനാണ് പ്രീമിയർ ലീഗ് ക്ലബുകൾക്ക് അനുമതി ലഭിച്ചത്. കൂടാതെ സൈഡ് ബെഞ്ചിൽ ഒൻപത് സബ് താരങ്ങളെ വരെ ഉൾപ്പെടുത്താനും അനുമതി നൽകിയിട്ടുണ്ട്.

” സബ്സ്റ്റിറ്റ്യൂട്ട് നിയമങ്ങളിൽ താൽക്കാലികമായ മാറ്റം വരുത്താൻ പ്രീമിയർ ലീഗ് ഷെയർഹോൾഡേഴ്‌സിന്റെ ഇടയിൽ വെച്ച് നടത്തിയ ചർച്ചയിൽ തീരുമാനം എടുത്തിട്ടുണ്ട്. 2019/20 സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ മൂന്ന് സബ്സ്റ്റിട്യൂഷൻ എന്നുള്ളത് അഞ്ചായി ഉയർത്തിയിട്ടുണ്ട്. ഈയൊരു താൽകാലിക നിയമം ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് ആണ് നിർമിച്ചിരിക്കുന്നത്. കൂടാതെ സൈഡ് ബെഞ്ചിൽ ഏഴ് താരങ്ങൾ എന്നുള്ളത് ഒൻപത് താരങ്ങൾ എന്നാക്കാനും തീരുമാനിച്ചിട്ടുണ്ട് ” പ്രീമിയർ ലീഗ് ഔദ്യോഗികപ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *