ആ താരമുള്ളത് യുണൈറ്റഡിന്റെ ഭാഗ്യം, ഇല്ലെങ്കിൽ ഇനിയും പിറകിലായേനെ : മുൻ താരം

യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം അവരിപ്പോൾ ഒരു മോശം സമയത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ വോൾവ്‌സിനോട്‌ പരാജയമേറ്റു വാങ്ങിയിരുന്നു. ഇതോടെ പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ ഏഴാം സ്ഥാനത്താണ് യുണൈറ്റഡ്. അടുത്ത ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടുന്നത് പോലും സംശയത്തിലാണ്.

എന്നാൽ ഈ സീസണിൽ യുണൈറ്റഡിനെ ഈ രൂപത്തിലെങ്കിലും പിടിച്ചു നിർത്തുന്നത് ഗോൾകീപ്പറായ ഡേവിഡ് ഡിഹിയയാണ് എന്നറിയിച്ചിരിക്കുകയാണിപ്പോൾ മുൻ ഇംഗ്ലീഷ് താരമായ ക്രിസ് സട്ടൻ. ഡിഹിയയുള്ളത് യുണൈറ്റഡിന്റെ ഭാഗ്യമാണെന്നും അല്ലായിരുന്നുവെങ്കിൽ യുണൈറ്റഡ് പോയിന്റ് ടേബിളിൽ ഇനിയും പിറകിലായേനെ എന്നുമാണ് ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. സട്ടന്റെ വാക്കുകൾ മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ആരാണ് ഈ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ താരം? കണക്കുകളിൽ മറ്റാര് മുന്നിലുണ്ടായാലും എന്നെ സംബന്ധിച്ചിടത്തോളം അത് ഡേവിഡ് ഡിഹിയയാണ്.അദ്ദേഹം ഗോൾവലക്ക് മുന്നിൽ കഠിനാധ്വാനം ചെയ്യുകയാണ്.ഡേവിഡ് ഡിഹിയ ഈ ഫോമിൽ യുണൈറ്റഡിന്റെ ഭാഗ്യമാണ്.അല്ലാത്ത പക്ഷം അവർ പോയിന്റ് ടേബിളിൽ ഇനിയും താഴേക്ക് പോയേനെ.കഴിഞ്ഞ സീസണിൽ 19 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 40 പോയിന്റുമായി യുണൈറ്റഡ് മുകളിൽ ഉണ്ടായിരുന്നു. ഇപ്പോൾ 31 പോയിന്റുള്ള യുണൈറ്റഡ് ഏഴാം സ്ഥാനത്താണ്.റൊണാൾഡോ, സാഞ്ചോ, വരാനെ എന്നിവരൊക്കെ സൈൻ ചെയ്തതിനുശേഷമാണ് ഇതെന്നോർക്കണം.ടീമിന് ബെസ്റ്റായ കാര്യമെന്താണോ അതിനെയാണ് റാൾഫ് ഇനി പരിഗണിക്കേണ്ടത്.ക്രിസ്റ്റ്യാനോയേക്കാൾ മികച്ച താരമുണ്ടെങ്കിൽ അദ്ദേഹത്തെയാണ് പരിഗണിക്കേണ്ടത് ” ഇതാണ് സട്ടൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മിന്നും ഫോമിലാണ് ഡിഹിയ കളിച്ചു കൊണ്ടിരിക്കുന്നത് 62 സേവുകളാണ് താരം ഈ പ്രീമിയർ ലീഗിൽ ആകെ നടത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!