അഗ്വേറൊ ബാഴ്സലോണയിലേക്ക്!
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു ബേൺലിയെ തകർത്തു വിട്ടത്. ഗംഭീരവിജയത്തിലും സിറ്റിക്ക് ആശങ്ക നൽകിയത് സൂപ്പർ സ്ട്രൈക്കെർ സെർജിയോ അഗ്വേറൊയുടെ പരിക്കായിരുന്നു. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് പരിക്കേറ്റ താരത്തെ പിൻവലിച്ചു കൊണ്ട് ഗബ്രിയേൽ ജീസസിനെ പെപ് ഗ്വാർഡിയോള കളത്തിലേക്കിറക്കിയിരുന്നു. താരത്തിന്റെ പരിക്കിനെ കുറിച്ച് വൈകാതെ അറിയിക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഇപ്പോഴിതാ താരത്തിന്റെ പരിക്ക് അല്പം ഗുരുതരമാണ് എന്നാണ് മാഞ്ചസ്റ്റർ സിറ്റി പുറത്തു വിട്ട പ്രസ്താവനകൾ പറയുന്നത്. താരത്തിന്റെ ഇടതുകാൽ മുട്ടിനു ക്ഷതമേറ്റിരിക്കുന്നു എന്നുള്ളത് സ്ഥിരീകരിച്ചിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ചികിത്സക്കായി താരം ഉടൻ തന്നെ ബാഴ്സലോണയിലേക്ക് തിരിക്കും.
🚨 INJURY UPDATE 🚨@aguerosergiokun suffered damage to his left knee in our recent 5-0 win over Burnley.
— Manchester City (@ManCity) June 23, 2020
The striker will now travel to Barcelona to see Dr Ramon Cugat for further examination.
Everyone at City wishes Sergio the best with his recovery. 💙
🔵 #ManCity pic.twitter.com/hzOFOqybsv
ബാഴ്സലോണയിലെ ഡോക്ടറായ റാമോൺ കുഗാട്ടിന്റെ അടുത്തേക്കാണ് അഗ്വേറൊ ചികിത്സക്കായി യാത്ര തിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി ക്ലബും സഹതാരങ്ങളും എത്രയും പെട്ടന്ന് താരത്തിന് കളത്തിലേക്ക് തിരിച്ചെത്താനാവട്ടെ എന്നാശംസിച്ചിട്ടുണ്ട്. തനിക്ക് പരിക്കേറ്റ കാര്യം താരവും ആരാധകരെ അറിയിച്ചിട്ടുണ്ട്. തന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് താരം അറിയിച്ചത്. ” തന്റെ ഇടതുകാൽ മുട്ടിനു ക്ഷതമേറ്റതായി സ്കാൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. തീർച്ചയായും ഇത് പരിതാപകരമായ ഒരു അവസ്ഥയാണ്. പക്ഷെ എത്രയും വേഗത്തിൽ കളിക്കളത്തിലേക്ക് മടങ്ങിയെത്തുന്ന കാര്യത്തിലാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിങ്ങളുടെ എല്ലാവരുടെയും സന്ദേശങ്ങൾക്ക് നന്ദി അറിയിക്കുന്നു ” ഇതാണ് താരം ട്വിറ്റെറിൽ കുറിച്ചത്.
The scans I did this morning have confirmed that I have damaged my left knee. It’s a pity but I’m in good spirits and so focused to come back as soon as possible. Thank you very much for all your messages!
— Sergio Kun Aguero (@aguerosergiokun) June 23, 2020