MLSൽ വിശ്രമിക്കാനൊന്നും സമയം ഉണ്ടാവില്ല:പുജിന്റെ പ്രസ്താവന മെസ്സിക്കുള്ള മുന്നറിയിപ്പോ?

സൂപ്പർ താരം ലയണൽ മെസ്സി ഇനി മുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് കളിക്കുക. 2025 വരെയുള്ള ഒരു കോൺട്രാക്ടിലാണ് മെസ്സി ഒപ്പ് വെക്കുക. കൂടുതൽ സ്വസ്ഥമായ രീതിയിൽ ജീവിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി MLS നെ തിരഞ്ഞെടുത്തിട്ടുള്ളത്. അതുകൊണ്ടുതന്നെയാണ് മറ്റുള്ള ക്ലബ്ബുകളുടെ ഓഫറുകൾ മെസ്സി നിരസിച്ചിട്ടുള്ളത്.

നിലവിൽ MLS ക്ലബ്ബായ LA ഗാലക്സിക്ക് വേണ്ടി കളിക്കുന്ന യുവ സൂപ്പർതാരമാണ് റിക്കി പുജ്. നേരത്തെ എഫ്സി ബാഴ്സലോണയിൽ വെച്ച് ലയണൽ മെസ്സിക്കൊപ്പം പുജ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പുജ് ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്. അതായത് MLS ൽ വേണ്ടവിധത്തിലുള്ള വിശ്രമങ്ങൾ ഒന്നും ലഭിക്കില്ല എന്നാണ് ഈ താരം പറഞ്ഞിട്ടുള്ളത്.പുജിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഇവിടുത്തെ ഏറ്റവും വലിയ പ്രശ്നം മതിയായ വിശ്രമങ്ങൾ ലഭിക്കില്ല എന്നുള്ളതാണ്.കാരണം മറ്റുള്ളവരുടെ മൈതാനത്തേക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.മാത്രമല്ല സമയക്രമത്തിലും വലിയ മാറ്റങ്ങൾ സംഭവിക്കാറുണ്ട്.അതുകൊണ്ടുതന്നെ ആവശ്യമായ വിശ്രമങ്ങൾ ലഭിക്കുക എന്നത് താരങ്ങളെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ അഡാപ്റ്റാവാൻ ബുദ്ധിമുട്ടിലാക്കിയത് ഈ ഒരു കാര്യമായിരുന്നു. പക്ഷേ ലയണൽ മെസ്സിയും ബുസ്ക്കെറ്റ്സുമൊക്കെ വന്നത് സന്തോഷം നൽകുന്ന കാര്യമാണ്.അവർക്ക് ഈ ലീഗിന് കൂടുതൽ കോൺട്രിബ്യൂട്ട് ചെയ്യാൻ കഴിയും.MLS എന്ന ലീഗിന് വലിയ ഒരു ഭാവി തന്നെയുണ്ട് ” ഇതാണ് പുജ് പറഞ്ഞിട്ടുള്ളത്.

ജൂലൈ 22 ആം തീയതി ക്രൂസ് അസൂളിനെതിരെ ഇന്റർ മിയാമി ഒരു മത്സരം കളിക്കുന്നുണ്ട്.ആ മത്സരത്തിൽ മെസ്സിയുടെ അരങ്ങേറ്റം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വളരെയധികം മോശം പ്രകടനമാണ് ഇപ്പോൾ ഇന്റർ നിയാമി നടത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *