Messi Vs CR7..!MLS All Star IX Vs Saudi All Star IX മത്സരം വേണം!

നിലവിൽ സൗദി അറേബ്യയിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്.അൽ നസ്റിന് അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് നേടിക്കൊടുക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു.6 ഗോളുകൾ നേടിയ അദ്ദേഹം തന്നെയായിരുന്നു ടൂർണമെന്റിലെ താരം.അതേസമയം മറ്റൊരു സൂപ്പർതാരമായ ലയണൽ മെസ്സിയും മികച്ച പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.

അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ ലീഗ്സ് കപ്പ് ഫൈനലിൽ എത്തിക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു. 9 ഗോളുകളും ഒരു അസിസ്റ്റുമാണ് അദ്ദേഹം ആറു മത്സരങ്ങളിൽ നിന്ന് നേടിയിട്ടുള്ളത്. രണ്ടുപേരും അവസാനമായി ഒരിക്കൽ കൂടി ഏറ്റുമുട്ടുന്നത് കാണാൻ ആഗ്രഹിക്കാത്തവരായി ആരുമില്ല. മുൻ അമേരിക്കൻ താരമായിരുന്ന ടൈലർ ടെൽമാൻ ഈ ആഗ്രഹം തുറന്നുപറഞ്ഞിട്ടുണ്ട്.MLS ഓൾസ്റ്റാർ ഇലവനും സൗദി ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള ഒരു മത്സരം സംഘടിപ്പിക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.ടൈലറുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ അടുത്തതായി കാണാൻ ഇഷ്ടപ്പെടുന്ന ഓൾ സ്റ്റാർ ഇലവൻ മത്സരം ഏതാണ് എന്നറിയാമോ? സൗദി അറേബ്യ ഓൾ സ്റ്റാർ ഇലവനും MLS ഓൾ സ്റ്റാർ ഇലവനും തമ്മിലുള്ള മത്സരം.അവസാനമായി ഒരിക്കൽ കൂടി മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടുന്നത് കാണാൻ ഞാൻ ഒരുപാട് ആഗ്രഹിക്കുന്നു. തീർച്ചയായും ഇത് വളരെ താല്പര്യമുണ്ടാക്കുന്ന ഒരു കാര്യമായിരിക്കും.രണ്ട് ലീഗും ഇപ്പോൾ വളരെയധികം വളർന്നിട്ടുണ്ട്.ഒരു വർഷം മുമ്പ് ഈ ലീഗുകൾ ഒന്നുമല്ലായിരുന്നു.എന്നാൽ ഇപ്പോൾ മറ്റൊരു ലെവലിലേക്ക് ഇവർ എത്തിയിട്ടുണ്ട്.അതുകൊണ്ടുതന്നെ മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടുന്നത് ഇനിയും ഒരുപാട് ഗുണം ചെയ്യും ” ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ ജനുവരി മാസത്തിൽ റിയാദ് ഓൾ സ്റ്റാർ ഇലവനും പിഎസ്ജിയും തമ്മിൽ ഒരു സൗഹൃദ മത്സരം കളിച്ചിരുന്നു. അന്ന് മെസ്സിയും റൊണാൾഡോയും ഏറ്റുമുട്ടിയിരുന്നു.ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ആ മത്സരത്തിൽ ഗോളടിച്ചിരുന്നു. നാലിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ആ മത്സരത്തിൽ പിഎസ്ജിയെ ഓൾ സ്റ്റാർ ഇലവൻ പരാജയപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *