GOATന് പുല്ല് വേണമെന്ന് ആവിശ്യം,നിരസിച്ച് എതിർ ക്ലബ്!

സൂപ്പർ താരം ലയണൽ മെസ്സിക്ക് തകർപ്പൻ തുടക്കമാണ് ഇപ്പോൾ അമേരിക്കയിൽ ലഭിച്ചിട്ടുള്ളത്. രണ്ടു മത്സരങ്ങളിൽ നിന്ന് നാല് ഗോൾ പങ്കാളിത്തങ്ങളാണ് മെസ്സി വഹിച്ചിട്ടുള്ളത്.ആദ്യ മത്സരത്തിൽ മെസ്സി ഫ്രീകിക്കിലൂടെ ഗോൾ നേടുകയായിരുന്നു. രണ്ടാമത്തെ മത്സരത്തിൽ മെസ്സി രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് നേടിയിട്ടുള്ളത്.

എന്നാൽ ലയണൽ മെസ്സി ഇതുവരെ മേജർ സോക്കർ ലീഗിൽ അരങ്ങേറിയിട്ടില്ല. വരുന്ന ഇരുപത്തിയൊന്നാം തീയതി MLS ൽ നടക്കുന്ന മത്സരത്തിൽ ഷാർലറ്റ് എഫ്സിയാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.ഈ മത്സരത്തിലാണ് മെസ്സി അമേരിക്കൻ ലീഗിൽ അരങ്ങേറുക.ഷാർലറ്റ് എഫ്സിയുടെ മൈതാനമായ ബാങ്ക് ഓഫ് അമേരിക്ക സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക. എന്നാൽ ഈ മൈതാനത്ത് നാച്ചുറൽ പുല്ല് അല്ല ഉള്ളത്. മറിച്ച് കൃത്രിമമായി വെച്ചുപിടിപ്പിച്ച പുല്ലുകളാണ്.

അതായത് ഇവരുടെ മൈതാനം ആർട്ടിഫിഷൽ ടർഫാണ് എന്നർത്ഥം.ലയണൽ മെസ്സി ഇതുവരെ തന്റെ കരിയറിൽ ഒരു ഒഫീഷ്യൽ മത്സരം ആർട്ടിഫിഷൽ ടർഫിൽ കളിച്ചിട്ടില്ല. കാരണം യൂറോപ്പിലെ മൈതാനങ്ങൾ എല്ലാം നാച്ചുറൽ ഗ്രാസാണ്. മാത്രമല്ല ഈ ടർഫിൽ കളിക്കുന്നത് പരിക്കേൽക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പല പ്രൊഫഷണൽ താരങ്ങളും ടർഫിൽ കളിക്കാൻ വിസമ്മതിക്കാറുണ്ട്.

നിലവിൽ MLS ൽ 6 ക്ലബ്ബുകൾ ആർട്ടിഫിഷ്യൽ ടർഫിലാണ് തങ്ങളുടെ മൈതാനം നിർമ്മിച്ചിരിക്കുന്നത്. നേരത്തെ പരിക്ക് ഭയന്നുകൊണ്ട് MLS ലെ ഇത്തരം ടർഫുകളിൽ കളിക്കാൻ സ്ലാറ്റൺ വിസമ്മതിച്ചിരുന്നു. മെസ്സിക്ക് വേണ്ടി നാച്ചുറൽ പുല്ല് ഒരുക്കാൻ ഷാർലറ്റ് എഫ്സി എന്ന ക്ലബ്ബിനോട് ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഇപ്പോൾ അവർ അത് നിരസിച്ചിട്ടുണ്ട്. ഇതേ രൂപത്തിൽ തന്നെ തുടരുമെന്നാണ് ഷാർലറ്റ് എഫ്സിയുടെ വക്താവ് അറിയിച്ചിട്ടുള്ളത്. ഏതായാലും മെസ്സി ഈ ടർഫിൽ കളിക്കാൻ തയ്യാറാകുമോ ഇല്ലയോ എന്നുള്ളത് കാത്തിരുന്നു കാണാം.

Leave a Reply

Your email address will not be published. Required fields are marked *