6 ഗോളിന് പിറകിൽ,പരിക്കുണ്ടായിട്ടും മെസ്സി അവസാന ഏഴു മിനിട്ടിന് വേണ്ടി ഇറങ്ങിയത് എന്തുകൊണ്ട്?

ഇന്നലെ റിയാദ് സീസൺ കപ്പിൽ നടന്ന മത്സരത്തിൽ ഒരു വമ്പൻ തോൽവിയാണ് ഇന്റർ മയാമിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ക്ലബ്ബായ അൽ നസ്ർ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ഇന്റർ മയാമിയെ പരാജയപ്പെടുത്തിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അഭാവത്തിലും അൽ നസ്ർ തകർപ്പൻ പ്രകടനം കാഴ്ച വെക്കുകയായിരുന്നു. ബ്രസീലിയൻ താരമായ ടാലിസ്ക്കയുടെ ഹാട്രിക്കാണ് ഇത്തരത്തിലുള്ള ഒരു വിജയം അൽ നസ്റിന് സമ്മാനിച്ചിരുന്നത്.

സൂപ്പർ താരം ലയണൽ മെസ്സി ഈ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്നില്ല. മത്സരത്തിന്റെ തൊട്ടുമുന്നേ മെസ്സിക്ക് ഹാംസ്ട്രിങ്ങുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ ഉണ്ട് എന്നത് കണ്ടെത്തുകയായിരുന്നു.അതുകൊണ്ടാണ് ലയണൽ മെസ്സി സ്റ്റാർട്ടിങ് ഇലവനിൽ നിന്നും മാറിനിന്നത്.മെസ്സി ഇല്ലാതെ കളിക്കളത്തിലേക്ക് ഇറങ്ങിയ ഇന്റർ മയാമി പാടെ തകർന്നടിയുകയായിരുന്നു.

മത്സരത്തിന്റെ 73 മിനിറ്റുകൾ പിന്നിട്ടപ്പോഴേക്കും 6 ഗോളുകൾ വഴങ്ങിക്കൊണ്ട് വലിയ തോൽവി ഇന്റർ മയാമി സമ്മതിച്ച് കഴിഞ്ഞിരുന്നു.മത്സരത്തിൽ യാതൊരുവിധ സാധ്യതകളും ഇല്ലാതിരുന്നിട്ടും,പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിട്ടും ലയണൽ മെസ്സി ഏറ്റവും അവസാനത്തിൽ കളത്തിലേക്ക് വരികയായിരുന്നു. മത്സരത്തിന്റെ 83ആം മിനിട്ടിലാണ് കംപാനയുടെ പകരക്കാരനായി കൊണ്ട് മെസ്സി കളിക്കളത്തിലേക്ക് എത്തിയത്. തുടർന്ന് കേവലം 7 മിനിറ്റ് മാത്രം മെസ്സി കളത്തിൽ ചെലവഴിക്കുകയും ചെയ്തു.എന്തുകൊണ്ടാണ് യാതൊരുവിധ പ്രസക്തി ഇല്ലാതിരുന്നിട്ടും മെസ്സി ആ സമയത്ത് കളിക്കളത്തിലേക്ക് വന്നത് എന്നത് ആരാധകർ അന്വേഷിച്ച കാര്യമായിരുന്നു. അതിന്റെ ഉത്തരം ഓർഗനൈസേഴ്സുമായി ഇന്റർ മയാമിക്ക് കോൺട്രാക്ക്ച്ചൽ കമ്മിറ്റ്മെന്റ് ഉണ്ടായിരുന്നു എന്നുള്ളതാണ്.

അതായത് ഈ മത്സരത്തിൽ മെസ്സിയെ നിർബന്ധമായും കളിപ്പിക്കണമെന്ന് കോൺട്രാക്ട് ഉണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കുറഞ്ഞ മിനുട്ടുകളിലേക്കെങ്കിലും മെസ്സിയെ അവർ കൊണ്ടുവന്നിട്ടുള്ളത്.കുറഞ്ഞ സമയമാണെങ്കിലും ആരാധകർക്ക് മെസ്സിയെ കളിക്കളത്തിൽ കാണാൻ സാധിക്കുകയായിരുന്നു.ഏതായാലും ഇന്റർ മയാമി വളരെ പരിതാപകരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.പ്രീ സീസനിൽ കളിച്ച നാലു മത്സരങ്ങളിൽ മൂന്നിലും അവർ പരാജയപ്പെട്ടിട്ടുണ്ട്. ഒരു മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *