സെർജിയോ റാമോസും സൗദിയിലേക്ക്? മെസ്സി തനിച്ചാവുമോ?

സൂപ്പർ താരം സെർജിയോ റാമോസ് തന്റെ ക്ലബ്ബായ പിഎസ്ജിയോട് വിട പറഞ്ഞിരുന്നു. താരത്തിന്റെ കരാർ പുതുക്കാൻ പിഎസ്ജി താല്പര്യപ്പെടാതെ വന്നതോടുകൂടിയാണ് റാമോസ് ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിട്ടത്. അടുത്ത സീസണിൽ എവിടെ കളിക്കണം എന്നുള്ളത് 37കാരനായ ഈ താരം തീരുമാനിച്ചിട്ടില്ല.

ഇപ്പോഴിതാ സെർജിയോ റാമോസിന് സൗദി അറേബ്യയിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ അഹ്ലിയാണ് റാമോസിനെ സ്വന്തമാക്കാൻ മുന്നോട്ടു വന്നിട്ടുള്ളത്.താരത്തിന് ഒരു ഓഫർ അവർ നൽകി കഴിഞ്ഞിട്ടുണ്ട്. 20 മില്യൺ യൂറോയാണ് വാർഷിക സാലറിയായി കൊണ്ട് അൽ അഹ്ലി വാഗ്ദാനം ചെയ്തിട്ടുള്ളത്. റാമോസ് ഈ ഓഫർ സ്വീകരിക്കുമോ എന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.

നിലവിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും കരിം ബെൻസിമയും സൗദി അറേബ്യയിലാണ് ഉള്ളത്. ഈ മൂന്ന് പേരും ഒരുമിച്ച് ഒരുപാട് കാലം റയൽ മാഡ്രിഡിൽ കളിച്ചവരാണ്.എന്നാൽ ബെൻസിമ, റൊണാൾഡോ എന്നിവരെ വെച്ചുനോക്കുമ്പോൾ റാമോസിന് വാഗ്ദാനം ചെയ്യപ്പെട്ട സാലറി കുറവാണ്. പക്ഷേ താരത്തെ സംബന്ധിച്ചിടത്തോളം ഇതൊരു മികച്ച സാലറി തന്നെയാണ്.

എങ്കോളോ കാന്റെയും ഇനിമുതൽ സൗദി അറേബ്യയിൽ തന്നെയാണ് കളിക്കുക. റാമോസിനെ കൂടി എത്തിക്കാൻ കഴിഞ്ഞാൽ അത് കൂടുതൽ ഊർജ്ജം സൗദി ഫുട്ബോളിന് നൽകിയേക്കും. സൂപ്പർതാരം ലയണൽ മെസ്സിക്കും സൗദി അറേബ്യൻ ക്ലബ്ബായ അൽ ഹിലാലിൽ നിന്നും ഓഫർ ഉണ്ടായിരുന്നു. ഒരു ബില്യൺ യൂറോയുടെ ഓഫറാണ് മെസ്സി നിരസിച്ചു കളഞ്ഞത്.മെസ്സി ഇന്റർ മിയാമിയിലേക്ക് പോയതിനേക്കാൾ നല്ലത് സൗദി അറേബ്യയിലേക്ക് പോകുന്നതായിരുന്നു എന്ന അഭിപ്രായക്കാരും ഫുട്ബോൾ ലോകത്തുണ്ട്.മെസ്സിക്ക് പിറകെ കൂടുതൽ സൂപ്പർതാരങ്ങൾ MLS ലേക്ക് എത്തുമോ അതോ തനിച്ച് ആവുമോ എന്നുള്ളതും ഫുട്ബോൾ ആരാധകർക്കറിയേണ്ട കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *