സൂപ്പർ താരം മയാമി വിടുകയാണ്: സ്ഥിരീകരിച്ച് കോച്ച് മാർട്ടിനോ!
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി പരാജയപ്പെട്ടിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഷാർലോറ്റ് എഫ്സി മയാമിയെ പരാജയപ്പെടുത്തിയത്. സൂപ്പർതാരം ലയണൽ മെസ്സി മത്സരത്തിൽ കളിച്ചിട്ടും പരാജയപ്പെടാനായിരുന്നു മയാമിയുടെ വിധി. ഇതോടുകൂടി ഇന്റർ മയാമിയുടെ ഈ സീസൺ അവസാനിച്ചിട്ടുണ്ട്.
സൂപ്പർ താരം ജോസഫ് മാർട്ടിനെസ്സ് ഇന്നത്തെ മത്സരത്തിൽ മയാമിക്ക് വേണ്ടി കളിച്ചിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം ടീമിനോടൊപ്പം ഇല്ലാതിരുന്നത് എന്ന ചോദ്യം പരിശീലകനായ മാർട്ടിനോയോട് ചോദിക്കപ്പെട്ടിരുന്നു.അദ്ദേഹം അടുത്ത സീസണിൽ ക്ലബ്ബിനോടൊപ്പം ഉണ്ടാവാൻ സാധ്യതയില്ല എന്നാണ് ഇതിനെ മറുപടിയായി കൊണ്ട് കോച്ച് പറഞ്ഞിട്ടുള്ളത്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
🗣 Tata Martino : “Josef Martinez will not continue with Inter Miami beyond this season — which is why the Venezuelan did not travel for today's finale.” Via @FrancoPanizo #InterMiamiCF #Messi pic.twitter.com/fniPAlIEji
— Inter Miami FC Hub (@Intermiamicfhub) October 22, 2023
“ജോസഫ് മാർട്ടിനസ് ടീമിനോടൊപ്പം സഞ്ചരിക്കാത്തതിന്റെ കാരണം അനാവശ്യമായി റിസ്ക്കുകൾ എടുക്കേണ്ട എന്നുള്ളതുകൊണ്ടാണ്. കാരണം അടുത്ത സീസണിൽ അദ്ദേഹം ഇവിടെത്തന്നെ തുടരാനുള്ള സാധ്യതകൾ വളരെയധികം കുറവാണ്.ഞങ്ങൾ അതേക്കുറിച്ച് ഇപ്പോൾ ചർച്ചകൾ നടത്തുന്നുണ്ട്. പക്ഷേ അദ്ദേഹം ഇക്കാര്യത്തിൽ ഒരു തീരുമാനം എടുത്തു എന്നാണ് തോന്നുന്നത്.അതുകൊണ്ടാണ് അദ്ദേഹം ടീമിനോടൊപ്പം ഉണ്ടാവാതിരുന്നത് “മാർട്ടിനോ പറഞ്ഞു.
അതായത് ജോസഫ് മാർട്ടിനസ് ക്ലബ്ബ് വിടുകയാണ് എന്ന് തന്നെയാണ് ഉറപ്പാകുന്നത്.ഈ സീസണിൽ എംഎൽഎസിൽ 7 ഗോളുകളും ഒരു അസിസ്റ്റമാണ് ഈ താരം നേടിയിട്ടുള്ളത്. സൗത്ത് അമേരിക്കൻ രാജ്യമായ വെനിസ്വേലയുടെ നാഷണൽ ടീമിന് വേണ്ടിയാണ് ഇദ്ദേഹം കളിച്ചുകൊണ്ടിരിക്കുന്നത്.