സുവാരസ് ഉടനെ മിയാമിയിലേക്ക്? പണം കൊടുത്ത് സ്ലോട്ട് വാങ്ങി ഇന്റർ മിയാമി!

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടെയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ഇതിന് പിന്നാലെ മറ്റു സൂപ്പർ താരങ്ങളായ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇന്റർ മിയാമി താരങ്ങളായി മാറിയിരുന്നു. ഇതോടുകൂടി ഈ ക്ലബ്ബിന്റെ ഇന്റർനാഷണൽ സ്ലോട്ട് പൂർത്തിയാവുകയും ചെയ്തിരുന്നു.

അതായത് എംഎൽഎസിലെ നിയമം അനുസരിച്ച് വിദേശ താരങ്ങളെ എത്തിക്കുന്നതിൽ പരിധി നിശ്ചയിച്ചിട്ടുണ്ട്.ആ സ്ലോട്ട് ഇപ്പോൾ ഇന്റർ മിയാമിയിൽ പൂർത്തിയായിട്ടുണ്ട്.പക്ഷേ മറ്റൊരു ഓപ്ഷൻ കൂടി ഇവിടെ ലഭ്യമാണ്. അതായത് ലീഗിലെ മറ്റൊരു ക്ലബ്ബിൽ നിന്നും ഒഴിഞ്ഞുകിടക്കുന്ന ഇന്റർനാഷണൽ സ്ലോട്ട് പണം കൊടുത്തു വാങ്ങാം. ആ അവസരം ഇപ്പോൾ ഇന്റർമിയാമി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.സാൻ ജോസ് എർത്ത്ക്വാക്ക്സ് എന്ന ക്ലബ്ബിൽ നിന്നാണ് ഇന്റർ മിയാമി ഇപ്പോൾ അവരുടെ പണം കൊടുത്തുകൊണ്ട് വാങ്ങിയിട്ടുള്ളത്.

ഒരു ലക്ഷത്തി അമ്പതിനായിരം ഡോളറാണ് ഇതിനുവേണ്ടി ഇന്റർ മിയാമി ചിലവഴിച്ചിട്ടുള്ളത്. ഇതോടുകൂടി സുവാരസ് മിയാമിയിലേക്കാണ് എന്നത് ഉറപ്പാവുകയാണ്. അദ്ദേഹത്തിന് വേണ്ടിയാണ് ഇപ്പോൾ ഇന്റർ ഈ ഇന്റർനാഷണൽ സ്ലോട്ട് വാങ്ങിച്ചത് എന്നാണ് മാധ്യമങ്ങൾ എല്ലാവരും കണ്ടെത്തിയിട്ടുള്ളത്. സുവാരസിനെ എത്തിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഇന്റർ മിയാമി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

സുവാരസിന് ഇന്റർ മിയാമിയിലേക്ക് വരാൻ താല്പര്യമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ക്ലബ്ബായ ഗ്രിമിയോ ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല.അത് പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് നിലവിൽ ഇന്റർ മിയാമി ഉള്ളത്. സുവാരസിനെ കൂടി എത്തിക്കുന്നതോടെ ഇന്റർ മിയാമി കൂടുതൽ മികച്ച ടീമായി മാറും. ലയണൽ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ വിജയം നേടാൻ കഴിഞ്ഞത് ഇന്റർ മിയാമിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *