സുവാരസ് അയൽവാസിയാണ്, ഇവിടെ തുടരുമെന്ന് പ്രതീക്ഷ: മുൻ സഹതാരം പറയുന്നു!
കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഉറുഗ്വൻ സൂപ്പർ താരമായ ലൂയിസ് സുവാരസ് ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോയിൽ എത്തിയത്. തുടർന്ന് തകർപ്പൻ പ്രകടനം അവർക്ക് വേണ്ടി നടത്താൻ സുവാരസിന് സാധിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ വേണ്ടി ഇപ്പോൾ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മിയാമി മുന്നോട്ടു വന്നിട്ടുണ്ട്.സുവാരസിനും ഇപ്പോൾ മിയാമിയിലേക്ക് പോകാൻ താല്പര്യമുണ്ട്. എന്നാൽ ഗ്രിമിയോ ഇതുവരെ അതിന് സമ്മതം മൂളിയിട്ടില്ല.
ഏതായാലും താരത്തിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇന്റർ മിയാമി ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ ഗ്രിമിയോയുടെ മുൻ താരമായ ലൂക്കാസ് ലൈവ സുവാരസിനെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇന്റർ മിയാമി ശ്രമിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും എന്നാൽ സുവാരസ് ക്ലബ്ബിൽ തന്നെ തുടരുമെന്നാണ് തന്റെ പ്രതീക്ഷ എന്നുമാണ് ലുകാസ് പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Luis Suárez is willing to do everything to play for Inter Miami with Messi, Busquets and Jordi Alba. He may even pay Gremio back the salary that they've paid him in the last 6 months for them to release his contract.
— Barça Universal (@BarcaUniversal) July 24, 2023
— @mundodeportivo pic.twitter.com/mHaSPQxeAS
” ഇവിടെ ബ്രസീലിൽ ഗ്രിമിയോക്ക് വേണ്ടി ഫന്റാസ്റ്റിക്ക് ആയിട്ടുള്ള ഇമ്പാക്ടാണ് സുവാരസ് ഉണ്ടാക്കിയിട്ടുള്ളത്. ശരിയായ ഒരു തീരുമാനം തന്നെയാണ് അദ്ദേഹം ഗ്രിമിയോയിലേക്ക് വന്നതിലൂടെ എടുത്തിട്ടുള്ളത്.സുവാരസ് ഒരു ലോകോത്തര താരമാണ് എന്നത് എല്ലാവർക്കും അറിയാം. അദ്ദേഹത്തിന്റെ ക്വാളിറ്റികളെ കുറിച്ച് ഞാൻ സംസാരിക്കേണ്ട ആവശ്യമില്ല.അദ്ദേഹത്തിന് വേണ്ടി മിയാമി ശ്രമിക്കുന്നുണ്ട്. പക്ഷേ അദ്ദേഹം ഇവിടെത്തന്നെ തുടരും എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഇവിടെ അദ്ദേഹം എന്റെ അയൽവാസിയാണ്.എന്റെ ഈ ക്ലബ്ബിൽ തന്നെ അദ്ദേഹം തുടരുമെന്നാണ് ഞാൻ കരുതുന്നത്. ഇന്റർ മിയാമിയെ പോലെയുള്ള വലിയ ക്ലബ്ബുകൾ അദ്ദേഹത്തിന് വേണ്ടി ശ്രമിക്കുക എന്നത് സ്വാഭാവികമായ കാര്യമാണ് ” ഇതാണ് ലുകാസ് പറഞ്ഞിട്ടുള്ളത്.
സുവാരസിനെ കൊണ്ടുവരാൻ വേണ്ടി ഇന്റർ മിയാമി ഇന്റർനാഷണൽ സ്ലോട്ട് വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അദ്ദേഹം ഗ്രിമിയോയുമായി തന്റെ കോൺട്രാക്ട് റദ്ദാക്കുകയാണെങ്കിൽ ഇതുവരെ ലഭിച്ച സാലറി മുഴുവനും അവർക്ക് തിരിച്ചു നൽകേണ്ടി വരും.കൂടാതെ നഷ്ടപരിഹാരവും നൽകേണ്ടിവരും. അതിനുപോലും സുവാരസ് തയ്യാറാണ് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.