സുവാരസിന്റെ പ്രസന്റേഷൻ എന്ന്? അരങ്ങേറ്റം എന്ന്?
സൂപ്പർ താരം ലൂയിസ് സുവാരസിനെ സ്വന്തമാക്കാൻ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇന്നലെയായിരുന്നു ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനം ഇന്റർ മയാമി നടത്തിയിരുന്നത്. ഒരു വർഷത്തെ കരാറിലാണ് സുവാരസ് ക്ലബ്ബുമായി ഒപ്പു വച്ചിരിക്കുന്നത്.ഈ കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാനുള്ള ഓപ്ഷൻ ലഭ്യമാണ്. മികച്ച പ്രകടനം അദ്ദേഹത്തിന് നടത്താൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ ഉള്ളത്.
കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ലീഗിലെ ഗ്രിമിയോക്ക് വേണ്ടിയായിരുന്നു അദ്ദേഹം കളിച്ചിരുന്നത്. ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയതിനുശേഷമാണ് സുവാരസ് അമേരിക്കയിലേക്ക് എത്തിയിരിക്കുന്നത്.17 ഗോളുകളും 11 അസിസ്റ്റുകളും കഴിഞ്ഞ ലീഗ് സീസണിൽ അദ്ദേഹം സ്വന്തമാക്കിയിരുന്നു.ആ മികവ് അമേരിക്കയിലും തുടർന്നാൽ ഇന്റർ മയാമിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാകും. സൂപ്പർ താരം ലയണൽ മെസ്സിയുടെ സാന്നിധ്യം ഏറെ സഹായകരമാവുക സുവാരസിന് തന്നെയായിരിക്കും.
സുവാരസിന്റെ പ്രസന്റേഷൻ എന്നുണ്ടാകും? താരം എന്നാണ് അരങ്ങേറുക എന്നതൊക്കെ ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്.സുവാരസിന് ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് ഒരു പ്രസന്റേഷൻ ചടങ്ങ് ഉണ്ടാവാൻ സാധ്യത കുറവാണ് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. മറിച്ച് മീഡിയ പ്രസന്റേഷൻ മാത്രമാണ് ഇന്റർ മയാമി നടത്തുക. ഫെബ്രുവരി അവസാനത്തിലാണ് ഇന്റർ മയാമി ഒഫീഷ്യൽ മത്സരം കളിക്കുക.എംഎൽഎസിലെ ആദ്യ മത്സരത്തിൽ റിയൽ സോൾട്ട് ലൈക്കിനെ ഫെബ്രുവരി 21ആം തീയതിയാണ് ഇന്റർ മയാമി നേരിടുക. എന്നാൽ സുവാരസിന്റെ അരങ്ങേറ്റത്തിന് വേണ്ടി അത്രയും കാലം കാത്തിരിക്കേണ്ടി വരില്ല എന്നാണ് റിപ്പോർട്ടുകൾ.
Feliz por este nuevo desafío en @InterMiamiCF! 🩷
— Luis Suárez (@LuisSuarez9) December 22, 2023
Con muchas ganas de ayudar al equipo y juntos cumplir el sueño de conseguir cosas importantes 👊🏼 pic.twitter.com/ufVrGjhJUW
ജനുവരി 19 ആം തീയതി എൽ സാൽവദോറിനെതിരെ ഒരു സൗഹൃദമത്സരം മയാമി കളിക്കുന്നുണ്ട്. അപ്പോഴേക്കും സുവാരസ് തയ്യാറായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ജനുവരി 29 ആം തീയതി അൽ ഹിലാലിനെതിരെയും ഫെബ്രുവരി ഒന്നാം തീയതി അൽ നസറിനെതിരെയും മത്സരങ്ങൾ ഇന്റർ മയാമിക്ക് അവശേഷിക്കുന്നുണ്ട്. ഈ മത്സരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഏതായാലും സുവാരസിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിൽ നിന്നും വിഭിന്നമായി കൂടുതൽ മികവിലേക്ക് ഇന്റർ ഉയരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.