സുവാരസായിരിക്കും മയാമിയുടെ ഗതി നിർണ്ണയിക്കുന്ന താരം :മുൻ USMNT താരം

കഴിഞ്ഞ സീസണിൽ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുത്ത താരമാണ് ലൂയിസ് സുവാരസ്‌. ബ്രസീലിയൻ ലീഗിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹമായിരുന്നു കരസ്ഥമാക്കിയിരുന്നത്. തുടർന്നാണ് അദ്ദേഹം അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. പക്ഷേ പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.

കാൽമുട്ടിന്റെ പരിക്ക് എപ്പോഴും വല്ലാതെ അലട്ടുന്ന ഒരു താരം കൂടിയാണ് സുവാരസ്‌. ഇങ്ങനെയൊക്കെയാണെങ്കിലും മുൻ അമേരിക്കൻ താരമായിരുന്നു ട്വൽമാൻ മയാമിയിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ വെക്കുന്ന താരം സുവാരസ്‌ തന്നെയാണ്.ഈ സീസണിൽ മയാമിയുടെ എക്സ് ഫാക്ടർ സുവാരസ്സായിരിക്കും എന്നാണ് ട്വൽമാൻ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് ലൂയിസ് സുവാരസ്‌. പരിക്കിന്റെ പ്രശ്നങ്ങൾ അദ്ദേഹത്തിന് ഉണ്ടെങ്കിലും ആ ടാലന്റ് എവിടേക്കും പോയിട്ടില്ല. മാത്രമല്ല മെസ്സിയും ആൽബയും ബുസ്ക്കെറ്റ്സും അദ്ദേഹത്തിന് ചുറ്റുമുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണിലെ എക്സ് ഫാക്ടർ അത് സുവാരസായിരിക്കും എന്നാണ് എന്റെ കാഴ്ചപ്പാട്. 15ന് മുകളിൽ ഗോളുകൾ അദ്ദേഹത്തിൽ നിന്നും ക്ലബ്ബിന് കിട്ടിക്കഴിഞ്ഞാൽ അത് ഏറെ ഉപകാരപ്പെടും.മാത്രമല്ല മെസ്സി അദ്ദേഹത്തിന്റെ ഗോളുകൾ നേടുക തന്നെ ചെയ്യും. മറ്റു ചില താരങ്ങളും കുറച്ച് ഗോളുകൾ നേടും. ഇങ്ങനെയൊക്കെയാകുമ്പോൾ മയാമിയുടെ പാചകം അതിവേഗത്തിലായിരിക്കും “ഇതാണ് മുൻ അമേരിക്കൻ താരം പറഞ്ഞിട്ടുള്ളത്.

സുവാരസ്‌ ഇന്റർ മയാമിക്ക് വേണ്ടിയുള്ള തന്റെ ആദ്യ ഗോൾ നേടിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ പ്രീ സീസൺ മയാമിയെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. 6 മത്സരങ്ങൾ കളിച്ചപ്പോൾ നാലു മത്സരങ്ങളിലും അവർ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരെണ്ണത്തിൽ മാത്രമാണ് ഇന്റർമയാമി വിജയിച്ചിട്ടുള്ളത്. ഇനി മെസ്സിയുടെ മുൻ ക്ലബ്ബായ ന്യൂവെൽസ് ഓൾഡ് ബോയ്സിനെയാണ് ഈ അമേരിക്കൻ ക്ലബ്ബ് നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *