വേൾഡ് കപ്പ് ഫൈനലോ UCL ഫൈനലോ അല്ല,റെക്കോർഡിട്ടത് മെസ്സിയെ കാണാനെത്തിയ ജനസാഗരം!

ലയണൽ മെസ്സി അമേരിക്കൻ ഫുട്ബോളിൽ ഉണ്ടാക്കിയ ഉണ്ടാക്കിയ ഇമ്പാക്റ്റുകൾ എന്തൊക്കെയാണ് എന്നത് ഇക്കാലയളവിൽ നാം എല്ലാവരും കണ്ടതാണ്. അമേരിക്കൻ ഫുട്ബോളിന്റെ തലവര തന്നെ മാറിമറിഞ്ഞു എന്ന് പറയാം. ഫുട്ബോളിന് അത്ര പ്രശസ്തി ലഭിക്കാത്ത അമേരിക്കൻ മണ്ണിൽ ലയണൽ മെസ്സിയുടെ വരവോടുകൂടി ഉണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതാണ്.

അതിന്റെ ഏറ്റവും വലിയ തെളിവ് ഇന്ന് MLSൽ നടന്ന മത്സരമാണ്.ഇന്റർമയാമിയും കൻസാസ് സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. രണ്ടിനെതിരെ 3 ഗോളുകൾക്കായിരുന്നു ഇന്റർമയാമി എതിരാളികളെ പരാജയപ്പെടുത്തിയത്. മെസ്സി മത്സരത്തിൽ ഒരു കിടിലൻ ഗോളും കിടിലൻ അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. തന്നെ കാണാൻ എത്തിയ ജനസാഗരത്തിന് അർഹിച്ച ട്രീറ്റ് തന്നെയാണ് ലയണൽ മെസ്സി ഒരുക്കിയിട്ടുള്ളത്.

ആരാധകരുടെ കൃത്യമായ കണക്കിലേക്ക് വരാം.കൻസാസ് സിറ്റിയുടെ മൈതാനമായ ആരോഹെഡ് സ്റ്റേഡിയത്തിൽ ഈ മത്സരം വീക്ഷിക്കാൻ വേണ്ടി എത്തിയത് 72610 ആരാധകരാണ്. അമേരിക്കൻ ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആരാധകർ എത്തുന്ന നാലാമത്തെ മത്സരം ഇതാണ്. അതിന്റെ കാരണം മറ്റാരുമല്ല, ലയണൽ മെസ്സിയാണ്.

ഇതൊരു വേൾഡ് കപ്പ് ഫൈനലോ ചാമ്പ്യൻസ് ലീഗ് ഫൈനലോ സൂപ്പർ ബൗളോ പ്രധാനപ്പെട്ട മത്സരമോ ഒന്നുമല്ല,കേവലം ഒരു ലീഗ് മത്സരം മാത്രമാണ്.പക്ഷേ ഇത്രയധികം ആരാധകർ തടിച്ചു കൂടിയത് ലയണൽ മെസ്സിയെ കാണാൻ വേണ്ടിയാണ്. ഇത് മുൻകൂട്ടി കണ്ടുകൊണ്ട് തന്നെയാണ് കൻസാസ് സിറ്റി ഈ മത്സരം ഈ സ്റ്റേഡിയത്തിലേക്ക് മാറ്റിയത്.2010 ന് ശേഷം ആദ്യമായാണ് കൻസാസ് സിറ്റി ഒരു മത്സരം ഈ സ്റ്റേഡിയത്തിലേക്ക് മാറ്റുന്നത്. പതിവിൽ നിന്നും വിപരീതമായി ടിക്കറ്റിന്റെ വില മൂന്നിരട്ടി വർദ്ധിച്ചു. എന്നിട്ടും 15 മിനിട്ട് കൊണ്ടാണ് ഈ ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റ് തീർന്നത്.

സൗദി അറേബ്യൻ ലീഗുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, അവിടെ ഏറ്റവും കൂടുതൽ കാണികൾ എത്തിയത് അൽ ഹിലാലും അൽ ഫയ്ഹയും തമ്മിൽ നടന്ന മത്സരത്തിനാണ്.59600 ആരാധകരായിരുന്നു ഈ മത്സരം വീക്ഷിക്കാൻ എത്തിയത്.ഇത് വച്ച് നോക്കുമ്പോൾ വലിയ ഒരു വ്യത്യാസം തന്നെ ഇവിടെയുണ്ട്. ലയണൽ മെസ്സി അവിടെ സൃഷ്ടിച്ചിട്ടുള്ള ഒരു എഫക്റ്റ്, അത് ഊഹിക്കാവുന്നതിലും അപ്പുറമാണ്

Leave a Reply

Your email address will not be published. Required fields are marked *