വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ മെസ്സിയല്ല,ആര് വന്നിട്ടും കാര്യമില്ല:ഫിലാഡൽഫിയ പരിശീലകന്റെ മുന്നറിയിപ്പ്!
ലീഗ്സ് കപ്പ് സെമിഫൈനൽ മത്സരത്തിനുള്ള ഒരുക്കത്തിലാണ് നിലവിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർ മയാമി ഉള്ളത്.ഫിലാഡൽഫിയയാണ് ഇന്റർമയാമിയുടെ എതിരാളികൾ.വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം നടക്കുക.ഫിലാഡൽഫിയ ഇന്റർ മയാമിക്ക് കടുത്ത വെല്ലുവിളി ഉയർത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.എന്നാൽ സൂപ്പർ താരം ലയണൽ മെസ്സിയിൽ തന്നെയാണ് ഇന്റർ മയാമിയുടെ പ്രതീക്ഷകൾ.
ഈ മത്സരത്തിന് മുന്നോടിയായി ലയണൽ മെസ്സിയെ കുറിച്ച് ചില കാര്യങ്ങൾ ഫിലാഡൽഫിയയുടെ പരിശീലകൻ പറഞ്ഞിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിനെതിരെയാണ് തങ്ങൾ കളിക്കാൻ പോകുന്നത് എന്നാണ് ജിം കർടിൻ പറഞ്ഞിട്ടുള്ളത്. എന്നാൽ മത്സരത്തിന്റെ വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ ഏതു താരമായാലും കാര്യമില്ലെന്നും പരമാവധി പ്രകടനം തങ്ങൾ പുറത്തെടുക്കുമെന്നും ഈ കോച്ച് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Messi walked out onto the pitch with Beckham's daughter Harper this weekend 💗🤝 pic.twitter.com/p112OccFKe
— 433 (@433) August 13, 2023
” ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരത്തിനെതിരെയാണ് ഞങ്ങൾ കളിക്കാൻ പോകുന്നത്. തീർച്ചയായും സ്റ്റേഡിയത്തിൽ വലിയ ആരവമുണ്ടാകും. ഒരു മികച്ച മത്സരമായിരിക്കും, ഒരു വലിയ മത്സരമായിരിക്കും. മെസ്സിക്കെതിരെ കളിക്കുന്നത് തന്നെ ഒരു ബഹുമതിയാണ്. പക്ഷേ മത്സരത്തിന്റെ വിസിൽ മുഴങ്ങിക്കഴിഞ്ഞാൽ ഞങ്ങളുടെ താരങ്ങൾ ബെസ്റ്റ് പ്രകടനം പുറത്തെടുക്കും.അതിപ്പോൾ ആരു വന്നാലും ഞങ്ങൾക്ക് പ്രശ്നമില്ല.മെസ്സിയായാലും ബുസ്ക്കെറ്റ്സായാലും ആൽബയായാലും ഞങ്ങൾക്ക് പ്രശ്നമില്ല.ഞങ്ങൾക്ക് യാതൊരുവിധ പേടിയുമില്ല. ഞങ്ങളുടേതായ ശൈലിയിൽ ഞങ്ങൾ കളിച്ചിരിക്കും ” ഫിലാഡൽഫിയ പരിശീലകൻ പറഞ്ഞു.
മെസ്സി തകർപ്പൻ ഫോമിലാണ് കളിക്കുന്നത്.മയാമിക്ക് വേണ്ടി ആകെ കളിച്ച 5 മത്സരങ്ങളിലും മെസ്സി ഗോൾ അടിച്ചിട്ടുണ്ട്.8 ഗോളുകളും ഒരു അസിസ്റ്റമാണ് മെസ്സിയുടെ സമ്പാദ്യം.