വിശ്വസിക്കൂ.. ഈ മത്സരം നമ്മൾ വിജയിച്ചിരിക്കും: മെസ്സിയിലെ ലീഡറിന്റെ ഉദാഹരണം പറഞ്ഞ് കമ്പാന.

കഴിഞ്ഞ ഓപ്പൺ കപ്പ് സെമി ഫൈനൽ മത്സരത്തിൽ ഇന്റർ മയാമിയും സിൻസിനാറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്റർമയാമി ഒരു ഗോളിന് പുറകിലായിരുന്നു.പിന്നീട് രണ്ടാം പകുതിയുടെ തുടക്കത്തിലും ഇന്റർ മയാമി ഒരു ഗോൾ വഴങ്ങി. പക്ഷേ ലയണൽ മെസ്സിയുടെ അസിസ്റ്റുകളിലൂടെ കമ്പാന രണ്ട് ഗോളുകൾ നേടിയതോടെ ഇന്റർ മയാമി തിരിച്ചുവരികയായിരുന്നു.പെനാൽറ്റി ഷൂട്ടൗട്ടിൽ അവരെ പരാജയപ്പെടുത്തിക്കൊണ്ട് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു.

ലയണൽ മെസ്സി എന്ന ക്യാപ്റ്റന്റെ ലീഡർഷിപ്പ് ക്വാളിറ്റിയെ കുറിച്ച് സഹതാരമായ കംപാന ഇപ്പോൾ മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്. ആദ്യ പകുതിക്ക് ശേഷം ലയണൽ മെസ്സി ഡ്രസ്സിംഗ് റൂമിൽ വെച്ച് ടീമിനോട് സംസാരിച്ച കാര്യങ്ങളാണ് ഇദ്ദേഹം വെളിപ്പെടുത്തിയിട്ടുള്ളത്.ഈ മത്സരം ഇന്റർ മയാമി വിജയിക്കുമെന്നും സ്വയം വിശ്വാസമർപ്പിക്കൂ എന്നുമാണ് ലയണൽ മെസ്സി പറഞ്ഞിട്ടുള്ളത്.കംപാനയുടെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി ഞങ്ങളോട് എല്ലാവരോടും സ്വയം വിശ്വസിക്കാൻ ആവശ്യപ്പെട്ടു. നമ്മൾ ഈ മത്സരത്തിൽ വിജയിക്കുമെന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. അതെ ഞങ്ങൾ കളിക്കളത്തിൽ കാണിക്കുകയും ചെയ്തു.ഞങ്ങൾ പരാജയപ്പെട്ടില്ല. മെസ്സി വളരെ മികച്ച ഒരു ലീഡറാണ്. എല്ലാ മത്സരങ്ങളിലും ട്രെയിനിങ്ങിലും ചാമ്പ്യൻഷിപ്പ് മത്സരങ്ങളിലുമെല്ലാം അദ്ദേഹം സംസാരിക്കാൻ ആഗ്രഹിക്കുന്നു ” ഇതാണ് കംപാന പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി കളിച്ച എല്ലാ മത്സരങ്ങളിലും ഇപ്പോൾ ഇന്റർമയാമി വിജയിച്ചിട്ടുണ്ട്. മെസ്സി വന്നതിനുശേഷം തകർപ്പൻ പ്രകടനമാണ് ഇന്റർ മയമി നടത്തിക്കൊണ്ടിരിക്കുന്നത്. അമേരിക്കൻ ലീഗിൽ നടക്കുന്ന അടുത്ത മത്സരത്തിൽ ന്യൂയോർക്ക് റെഡ് ബുൾസ് ആണ് മയാമിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *