റഫറീ..VAR ഇടക്കൊക്കെ ഒന്ന് ഉപയോഗിക്കാം: മെസ്സിയുടെ ഗോളിനെതിരെ എതിർ ടീം ക്യാപ്റ്റൻ.
ഇന്നലെ ലീഗ്സ് കപ്പിൽ നടന്ന മത്സരത്തിൽ ഇന്റർ മിയാമി വിജയം നേടിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഇന്റർ മിയാമി മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളിനെ പരാജയപ്പെടുത്തിയത്.അരങ്ങേറ്റ മത്സരത്തിൽ ലയണൽ മെസ്സി ടീമിന്റെ ഹീറോ ആവുകയായിരുന്നു. ഒരു ഫ്രീകിക്കിലൂടെയാണ് മെസ്സി വിജയഗോൾ നേടിയത്.
മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മെസ്സിയെ കസ്റ്റാനോ ഫൗൾ ചെയ്തതിനെ തുടർന്നാണ് ഇന്റർ മിയാമിക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്. മെസ്സി അത് മനോഹരമായി ഗോളാക്കി മാറ്റുകയും ചെയ്തു. എന്നാൽ അത് ഫൗൾ അല്ലായിരുന്നു എന്ന അവകാശവാദവുമായി ക്രൂസ് അസൂൾ ക്യാപ്റ്റനായ കാർലോസ് സൽകേഡോ രംഗത്ത് വന്നിട്ടുണ്ട്. റഫറി VAR ഉപയോഗിച്ച് പരിശോധിക്കുന്നതിനേയും ഇദ്ദേഹം വിമർശിച്ച്. മെക്സിക്കൻ ക്ലബ്ബിന്റെ ക്യാപ്റ്റന്റെ ട്വീറ്റ് ഇങ്ങനെയാണ്.
Por favor @LeaguesCup háganles usar el #VAR a los árbitros… todos somos seres humanos y cometemos errores, pero donde está la falta que dice el árbitro que existe de parte de mi compañero #Kevin hagamos las cosas como son… pic.twitter.com/6Mlypk9TcJ
— Carlos Salcedo (@Csalcedojr) July 22, 2023
“ലീഗ്സ് കപ്പിനോട് ഒരു അഭ്യർത്ഥനയുണ്ട്.. ഇടക്കൊക്കെ റഫറിമാരോട് VAR ഉപയോഗിക്കാൻ പറയണം.നമ്മളെല്ലാവരും മനുഷ്യന്മാരാണ്. നമ്മൾക്ക് എല്ലാവർക്കും മിസ്റ്റേക്കുകൾ പറ്റാം. പക്ഷേ എന്റെ പാർട്ട്ണറായ കസ്റ്റാനോക്ക് എവിടെയാണ് മിസ്റ്റേക്ക് പറ്റിയത് എന്ന് നിങ്ങൾ കാണിച്ചു തരണം? ഇതാണ് വീഡിയോ സഹിതം പങ്കുവെച്ചുകൊണ്ട് ക്യാപ്റ്റൻ ചോദിച്ചിട്ടുള്ളത്.
ഏതായാലും ലീഗ്സ് കപ്പിൽ 3 പോയിന്റുകൾ നേടാൻ ഇന്റർ മിയാമിക്ക് കഴിഞ്ഞിട്ടുണ്ട്. ഇനി അടുത്ത മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡാണ് ഇന്റർമിയാമിയുടെ എതിരാളികൾ. വരുന്ന ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈ മത്സരം നടക്കുക.ലീഗ്സ് കപ്പിൽ തന്നെയാണ് ഈ മത്സരം അരങ്ങേറുക.