മോഡ്രിച്ചും മെസ്സിയും ജനുവരിയിൽ ഒരുമിക്കുന്നുവോ? ആഞ്ചലോട്ടി പറയുന്നു.
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. അതിന് പിന്നാലെ മെസ്സിയുടെ സുഹൃത്തുക്കളായ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇന്റർ മയാമിയിലെത്തി. ഏറ്റവും ഒടുവിൽ ഇന്റർ മയാമിയുമായി ബന്ധപ്പെട്ട റൂമറുകളിൽ വന്നത് റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർതാരമായ ലൂക്ക മോഡ്രിച്ചാണ്. അദ്ദേഹത്തെ സ്വന്തമാക്കാൻ ഇന്ററിന് താല്പര്യമുണ്ട്. മാത്രമല്ല മോഡ്രിച്ച് ക്ലബ്ബിലേക്ക് വരുന്നതിനെ ലയണൽ മെസ്സി ഇഷ്ടപ്പെടുന്നുമുണ്ട്.
അതുകൊണ്ടുതന്നെ അടുത്ത ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ മോഡ്രിച്ച് റയൽ വിട്ടു കൊണ്ട് ഇന്ററിൽ എത്താൻ ശ്രമം നടത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.റയലിൽ വേണ്ടത്ര കളി സമയം ലഭിക്കാത്തത് മോഡ്രിച്ചിനെ അസംതൃപ്തനാക്കുന്നുണ്ട്. ഈ റൂമറുകളോട് ഇപ്പോൾ റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി പ്രതികരിച്ചിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🇭🇷 Ancelotti: "If Luka Modrić will leave in January? Absolutely not. No chance. He doesn’t want to leave”.
— Fabrizio Romano (@FabrizioRomano) October 6, 2023
“He thinks he's an important player and we think the same. He's a very important player for us. We’re happy to keep him”. pic.twitter.com/K3iOGtOAPX
” ജനുവരിയിൽ റയൽ മാഡ്രിഡ് വിടാൻ മോഡ്രിച്ച് ശ്രമിക്കുമെന്ന് ഞാൻ കരുതുന്നില്ല.ഞങ്ങളെ സംബന്ധിച്ചിടത്തോളം അദ്ദേഹം വളരെ പ്രധാനപ്പെട്ട താരമാണ്.അത് അദ്ദേഹത്തിനും അറിയാം. ക്ലബ്ബ് വിടാനുള്ള ഒരു ചിന്ത ഇപ്പോൾ അദ്ദേഹത്തിന് ഉണ്ട് എന്ന് ഞാൻ കരുതുന്നില്ല.അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ വളരെയധികം ഹാപ്പിയാണ് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മോഡ്രിച്ച് ഫ്രീ ഏജന്റാവും. അദ്ദേഹം ജനുവരിയിൽ ക്ലബ്ബ് വിടാൻ തീരുമാനിച്ചാൽ റയൽ അദ്ദേഹത്തെ ഫ്രീ ഏജന്റായി കൊണ്ട് പോകാൻ അനുവദിക്കും എന്ന റിപ്പോർട്ടുകളും ഉണ്ട്. ഇതിനോടകം തന്നെ റയൽ മാഡ്രിഡിന്റെ ഇതിഹാസങ്ങളിൽ ഒരാളായി മാറാൻ മോഡ്രിച്ചിന് സാധിച്ചിട്ടുണ്ട്. 496 മത്സരങ്ങളാണ് ഈ സ്പാനിഷ് ക്ലബ്ബിനുവേണ്ടി അദ്ദേഹം ആകെ കളിച്ചിട്ടുള്ളത്.