മെസ്സി MLS ലേക്ക് വന്നത് നേരം പോക്കിനല്ല: എതിർ പരിശീലകൻ!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിച്ചുകൊണ്ട് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്. മികച്ച പ്രകടനം മെസ്സി കഴിഞ്ഞ സീസണിൽ നടത്തിയിരുന്നു. 14 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളായിരുന്നു മെസ്സി നേടിയിരുന്നത്.ലീഗ്സ് കപ്പ് കിരീടം മയാമിക്ക് നേടിക്കൊടുക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ആ ടൂർണമെന്റിലെ മികച്ച താരവും ടോപ് സ്കോററും മെസ്സി തന്നെയായിരുന്നു.

ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് എംഎൽഎസ് ക്ലബ്ബായ ഷാർലറ്റ് എഫ്സിയുടെ പരിശീലകൻ രംഗത്ത് വന്നിട്ടുണ്ട്. ലയണൽ മെസ്സി അമേരിക്കൻ ലീഗിലേക്ക് വന്നത് വെറുമൊരു നേരം പോക്കിനല്ല എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. മെസ്സി കാര്യങ്ങളെ സീരിയസായി കൊണ്ടു തന്നെയാണ് പരിഗണിക്കുന്നതെന്നും ക്രിസ്ത്യൻ ഫ്യൂഷ്സ് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” കഴിഞ്ഞ സീസണിൽ മെസ്സിയുടെ ടീമിനെ പരാജയപ്പെടുത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. അത് വലിയ അഭിമാനം ഉണ്ടാക്കുന്ന കാര്യമാണ്.മെസ്സി ഇപ്പോഴും ഒരു അത്ഭുതപ്രതിഭയാണ്.വെറുതെ നേരം പോക്കിനല്ല മെസ്സി ഇങ്ങോട്ട് വന്നിട്ടുള്ളത്.മറിച്ച് സീരിയസായി കൊണ്ട് തന്നെ കാര്യങ്ങളെ പരിഗണിക്കുന്നുണ്ട്. അക്കാര്യത്തിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ അദ്ദേഹത്തിന്റെ കണക്കുകൾ എടുത്തു പരിശോധിച്ചാൽ മതി.14 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളാണ് കഴിഞ്ഞ സീസണിൽ മെസ്സി നേടിയത്. ഇവിടെ എല്ലാം സ്വന്തമാക്കാൻ മെസ്സി ശരിക്കും ആഗ്രഹിക്കുന്നുണ്ട് ” ഇതാണ് ഷാർലറ്റ് എഫ്സിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഇപ്പോൾ നടക്കുന്ന പ്രീ സീസൺ സൗഹൃദ മത്സരങ്ങളിൽ ബുദ്ധിമുട്ടേറിയ തുടക്കമാണ് ഇന്റർ മയാമിക്ക് ലഭിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയ അവർ രണ്ടാമത്തെ മത്സരത്തിൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഇനി സൗദി അറേബ്യൻ വമ്പൻമാരായ അൽ നസ്ർ,അൽ ഹിലാൽ എന്നീ ക്ലബ്ബുകളായാണ് ഇന്റർ മയാമിക്ക് നേരിടാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *