മെസ്സി വീണ്ടും പുറത്ത്, നഷ്ടമായത് ഇരുപത് മത്സരങ്ങൾ!

കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിലായിരുന്നു ലയണൽ മെസ്സിക്ക് ഗുരുതരമായി പരിക്കേറ്റത്.ആങ്കിൾ ഇഞ്ചുറിയാണ് മെസ്സിയെ അലട്ടുന്നത്. പരിക്കിൽ നിന്നും മെസ്സി പതിയെ മുക്തനായി വരുന്നുണ്ട്.കഴിഞ്ഞദിവസം അദ്ദേഹം ട്രെയിനിങ്ങ് ആരംഭിക്കുകയും ചെയ്തിരുന്നു.പക്ഷേ അടുത്ത മത്സരവും മെസ്സിക്ക് നഷ്ടമാകും എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടു കഴിഞ്ഞു.

നാളെ രാവിലെ നടക്കുന്ന മത്സരത്തിൽ ഇന്റർമയാമിയും ഷിക്കാഗോയും തമ്മിലാണ് ഏറ്റുമുട്ടുക. ഈ മത്സരത്തിനുള്ള സ്‌ക്വാഡിൽ ഇടം നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടില്ല.അദ്ദേഹത്തിന്റെ പരിക്കിന്റെ വിവരങ്ങൾ പരിശീലകനായ ടാറ്റ മാർട്ടിനോ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

” അദ്ദേഹത്തിന് ഇപ്പോൾ എങ്ങനെയുണ്ട് എന്നുള്ളത് ഞങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കും. ഏകദേശം 6 ആഴ്ചയോളമായി അദ്ദേഹം പുറത്താണ്.തീർച്ചയായും അദ്ദേഹത്തിന്റെ കാര്യത്തിൽ ഞങ്ങൾ ശാന്തരാവേണ്ടതുണ്ട്.മെസ്സിയുടെ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്.പക്ഷേ സംബന്ധിച്ചിടത്തോളം ഇത് നല്ല ഒരു ആഴ്ച തന്നെയാണ്. ഗ്രൂപ്പിനോടൊപ്പം അദ്ദേഹം ട്രെയിനിങ് നടത്തുന്നുണ്ട്.പക്ഷേ അദ്ദേഹത്തിന് മെഡിക്കൽ എല്ലാം ക്ലിയർ ആയിട്ടില്ല. അതുകൊണ്ടാണ് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരുന്നത് ” ഇതാണ് ഇന്റർമയാമിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ആയിരുന്നു മെസ്സി ഈ അമേരിക്കൻ ക്ലബ്ബിലേക്ക് എത്തിയത്. നിലവിൽ പരിക്ക് വല്ലാതെ മെസ്സിയെ അലട്ടുന്നുണ്ട്. മെസ്സി വന്നതിനുശേഷം ഇന്റർമയാമി ആകെ 38 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ കേവലം 18 മത്സരങ്ങളിൽ മാത്രമാണ് മെസ്സി പങ്കെടുത്തിട്ടുള്ളത്. ബാക്കി 20 മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.പരിക്ക് കാരണവും കോപ്പ അമേരിക്ക കാരണവും ബാക്കിയുള്ള മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *