മെസ്സി ഫ്രീകിക്ക് ഗോൾ നേടിയത് തട്ടിപ്പിലൂടെ,അഞ്ച് തവണ പൊസിഷൻ മാറ്റി,തെളിവുകൾ പുറത്ത്!
ലീഗ്സ് കപ്പിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഡെല്ലാസ് എഫ്സിയെ പരാജയപ്പെടുത്താൻ ഇന്റർമിയാമിക്ക് സാധിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമി വിജയിച്ചത്. ഈ മത്സരത്തിലും ഇന്ററിന്റെ രക്ഷകനായത് ലയണൽ മെസ്സിയാണ്. ഏറ്റവും അവസാനത്തിൽ ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റിക്കൊണ്ട് മെസ്സി മിയാമിക്ക് സമനില നേടിക്കൊടുക്കുകയായിരുന്നു.
പക്ഷെ മെസ്സിയുടെ ഫ്രീകിക്ക് ഗോൾ നേരായ മാർഗ്ഗത്തിലൂടെ പിറന്നതായിരുന്നില്ല.മറിച്ച് ചെറിയൊരു തട്ടിപ്പ് ലയണൽ മെസ്സി കാണിച്ചിട്ടുണ്ട്. ഇക്കാര്യം പ്രമുഖ മാധ്യമങ്ങളായ ഗ്ലോബോ,എ ബോല എന്നിവരൊക്കെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതായത് യഥാർത്ഥത്തിൽ ഫ്രീകിക്ക് ലഭിച്ച പൊസിഷനിൽ നിന്നും 5 തവണ മാറ്റം വരുത്തി തനിക്ക് അനുയോജ്യമായ ഒരു പൊസിഷനിലേക്ക് മെസ്സി ബോൾ എത്തിക്കുകയായിരുന്നു.ഇതിന്റെ വീഡിയോ അടക്കമുള്ള തെളിവുകൾ ഇപ്പോൾ പുറത്തേക്ക് വന്നു കഴിഞ്ഞു.
When you have the refs in your pocket wherever you go. 😭
— Mu. (@FutbolMuu) August 8, 2023
pic.twitter.com/SoiumiIUWo
ഫ്രീകിക്കിന് വേണ്ടി റഫറി ബോൾ യഥാർത്ഥ പൊസിഷനിൽ വെച്ചിരുന്നു. പിന്നീട് റഫറി വാളിന്റെ സമീപത്തേക്ക് പോയ സമയത്താണ് മെസ്സി ഈ യഥാർത്ഥ പൊസിഷനിൽ നിന്നും ബോൾ മാറ്റുന്നത്. അഞ്ച് തവണ ലയണൽ മെസ്സി ഈ ബോൾ ഒരു സൈഡിലേക്ക് മാറ്റുന്നത് നമുക്ക് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അങ്ങനെ തനിക്ക് കംഫർട്ടബിൾ ആയ ഒരു പൊസിഷനിലേക്ക് മെസ്സി പന്തിനെ എത്തിക്കുകയായിരുന്നു. പിന്നീട് ലയണൽ മെസ്സി അവിടെ വെച്ച് ഫ്രീക്കിക്ക് എടുക്കുകയും അത് ഗോളാക്കി മാറ്റുകയും ചെയ്തു.
When you have the refs in your pocket wherever you go. 😭
— Mu. (@FutbolMuu) August 8, 2023
pic.twitter.com/SoiumiIUWo
ഏതായാലും ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇത് ചർച്ചയാവുന്നുണ്ട്. ഇന്റർ മിയാമിയിൽ എത്തിയതിനുശേഷം തകർപ്പൻ ഫോമിലാണ് ലയണൽ മെസ്സി ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. നാലു മത്സരങ്ങൾ കളിച്ച മെസ്സി ഏഴു ഗോളുകളും ഒരു അസിസ്റ്റും നേടിക്കഴിഞ്ഞു. ഇനി അടുത്ത റൗണ്ട് പോരാട്ടത്തിൽ ഷാർലെറ്റ് എഫ്സിയാണ് മയാമിയുടെ എതിരാളികൾ.