മെസ്സി കാരണം പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നേട്ടമുണ്ടായി :ആപ്പിൾ CEO!

സൂപ്പർ താരം ലയണൽ മെസ്സിക്ക് അസാധാരണമായ ഒരു തുടക്കമാണ് ഇന്റർ മിയാമിയിൽ ലഭിച്ചിട്ടുള്ളത്. ആദ്യ മൂന്നു മത്സരങ്ങളിലും ടീമിനെ വിജയിപ്പിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിരുന്നു. 5 ഗോളുകളും ഒരു അസിസ്റ്റുമാണ് മെസ്സി ഈ മത്സരങ്ങളിൽ നിന്ന് നേടിയിരുന്നത്. മെസ്സിയുടെ വരവോടു കൂടി ഇന്റർ മിയാമി മൊത്തത്തിൽ മാറുകയായിരുന്നു.

അമേരിക്കയിലെ മത്സരങ്ങൾ ടെലികാസ്റ്റ് ചെയ്യുന്നത് ആപ്പിൾ ടിവിയാണ്. മെസ്സി കാരണം ഉണ്ടാവുന്ന വരുമാനത്തിന്റെ ഒരു ഷെയർ ലയണൽ മെസ്സിക്ക് അവകാശപ്പെട്ടതാണ്. ഏതായാലും ആപ്പിളിന്റെ CEO ആയ ടിം കൂക്ക് ചില കാര്യങ്ങൾ ഇപ്പോൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സിയിൽ നിന്നും പ്രതീക്ഷിച്ചതിനേക്കാൾ കൂടുതൽ നേട്ടം ആപ്പിളിന് ഇപ്പോൾ തന്നെ ഉണ്ടായി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.ടിം കുക്കിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നത് ഞങ്ങളെ വളരെയധികം സഹായിച്ചിട്ടുണ്ട്. ആപ്പിൾ ടിവിയുടെ സബ്സ്ക്രൈബേഴ്സിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. ആ പ്രതീക്ഷകളും മറികടന്നു കൊണ്ട് ഇപ്പോൾ സബ്സ്ക്രൈബേഴ്സിന്റെ എണ്ണം മുന്നേറിയിട്ടുണ്ട്.ലയണൽ മെസ്സി അമേരിക്കയിലേക്ക് വന്നതിൽ ഞങ്ങൾ വളരെയധികം ആവേശഭരിതരാണ് ” ഇതാണ് ആപ്പിൾ CEO പറഞ്ഞിട്ടുള്ളത്.

ലയണൽ മെസ്സി തന്റെ നാലാമത്തെ മത്സരത്തിനു വേണ്ടി നാളെ ഇറങ്ങുകയാണ്.ലീഗ്സ് കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ഡെല്ലാസ് എഫ്സിയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 7:00 മണിക്ക് ഡെല്ലാസ് എഫ്സിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *