മെസ്സി അധികം സംസാരിക്കില്ല, പക്ഷേ നോട്ടം കൊണ്ട് കാര്യം മനസ്സിലാകും:ക്രമാസ്ക്കി

നിലവിൽ ഇന്റർമയാമിക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ലയണൽ മെസ്സി നടത്തിക്കൊണ്ടിരിക്കുന്നത്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചുവന്ന മെസ്സി രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. അമേരിക്കൻ ലീഗിൽ ഈ സീസണിൽ 7 ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കാൻ മെസ്സിക്ക് സാധിച്ചിട്ടുണ്ട്.താരത്തിന്റെ വരവ് ഇന്റർമയാമിക്ക് കൂടുതൽ ഊർജ്ജം നൽകിയിട്ടുണ്ട്.

ലയണൽ മെസ്സിക്കൊപ്പം ഇന്റർമയാമിയിൽ കളിക്കുന്ന 19 കാരനായ താരമാണ് ബെഞ്ചമിൻ ക്രമാസ്ക്കി. കളിക്കളത്തിൽ മെസ്സിയുമായി നടത്തുന്ന ആശയ വിനിമയത്തെക്കുറിച്ച് ഇപ്പോൾ ക്രമാസ്ക്കി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ലയണൽ മെസ്സി അധികം സംസാരിക്കില്ലെന്നും മറിച്ച് നോട്ടത്തിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് കൂടുതലായും കമ്മ്യൂണിക്കേഷൻ നടത്തുക എന്നാണ് ക്രമാസ്ക്കി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.

” ലയണൽ മെസ്സി അധികമൊന്നും സംസാരിക്കാറില്ല.പക്ഷേ അദ്ദേഹത്തിന്റെ നോട്ടം കൊണ്ടാണ് അദ്ദേഹം സംസാരിക്കുക. ലയണൽ മെസ്സി നമ്മളിലേക്ക് നോക്കുമ്പോൾ തന്നെ നമുക്ക് കാര്യം മനസ്സിലാകും. അദ്ദേഹം ആവശ്യപ്പെടുന്ന പൊസിഷനിലേക്ക് നമ്മൾ എത്തിയാൽ മതി. ചില സമയത്ത് നമ്മൾ അദ്ദേഹത്തിനു വേണ്ടി സ്പേസ് ഒരുക്കേണ്ടി വരും,ചില സമയത്ത് താരങ്ങളെ ആകർഷിച്ചുകൊണ്ട് ഒരുക്കാൻ അദ്ദേഹം ആവശ്യപ്പെടും, ഇതെല്ലാം അദ്ദേഹം നോട്ടത്തിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ചെയ്യുക. തീർച്ചയായും നമ്മൾ ടൈമോടുകൂടിയും സ്‌പെയ്സോട് കൂടിയും അദ്ദേഹത്തെ കണ്ടെത്തിയാൽ അവിടെ ഒരു ഗോളവസരം ഉണ്ടാകും ” ഇതാണ് ക്രമാസ്ക്കി പറഞ്ഞിട്ടുള്ളത്.

ഫുട്ബോൾ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിഷനുള്ള താരങ്ങളിൽ ഒരാളാണ് ലയണൽ മെസ്സി.അതിന്റെ ഒട്ടേറെ ഉദാഹരണങ്ങൾ നാം കണ്ടിട്ടുണ്ട്. അസാധ്യമെന്ന് തോന്നുന്ന പല പാസുകളും നീക്കങ്ങളുമൊക്കെ ലയണൽ മെസ്സിയുടെ വിഷന്റെ ഉദാഹരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *