മെസ്സി അടുത്ത മത്സരങ്ങൾ കളിക്കില്ലേ? ടാറ്റ മാർട്ടിനോ പറയുന്നു.
ലയണൽ മെസ്സി ഇന്റർ മയാമിയിൽ അത്ഭുതകരമായ ഇമ്പാക്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. ആകെ 8 മത്സരങ്ങളാണ് മയാമിക്ക് വേണ്ടി മെസ്സി കളിച്ചിട്ടുള്ളത്.അതിൽ നിന്ന് 10 ഗോളുകളും മൂന്ന് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.ഈ എട്ടുമത്സരങ്ങളിലും ഇന്റർ മയാമി വിജയിച്ചു.ലീഗ്സ് കപ്പ് കിരീടം നേടിയ ഇന്റർ മയാമി ഓപ്പൺ കപ്പിന്റെ ഫൈനലിലും എത്തിയിട്ടുണ്ട്.
പക്ഷേ 36 കാരനായ ലയണൽ മെസ്സി തുടർച്ചയായി മത്സരങ്ങൾ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുകയാണ്. മസിൽ ഫാറ്റിന്റെ അസ്വസ്ഥത അദ്ദേഹം കാണിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മെസ്സിക്ക് വിശ്രമം നൽകാൻ എംഎൽഎസ് പരിശീലകനായ ടാറ്റ മാർട്ടിനോക്ക് പദ്ധതിയുണ്ട്. അടുത്ത മൂന്നു മത്സരങ്ങളിൽ ഏതെങ്കിലും മത്സരത്തിൽ ലയണൽ മെസ്സിക്ക് വിശ്രമം നൽകിയേക്കും എന്നുള്ള ഒരു സൂചന അദ്ദേഹം നൽകിയിട്ടുണ്ട്.ഇന്റർമയാമി പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഞങ്ങൾക്ക് ഇപ്പോൾ ഒരുപാട് മത്സരങ്ങൾ കളിക്കേണ്ടി വരുന്നു.അത് പ്രത്യേകം ശ്രദ്ധിക്കണം.ലയണൽ മെസ്സിയും മറ്റുള്ള താരങ്ങളും ഇപ്പോൾ പ്രധാനപ്പെട്ട ഫിസിക്കൽ ലിമിറ്റിൽ എത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ അടുത്ത മൂന്ന് മത്സരങ്ങളിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണം എന്നുള്ളത് ഞങ്ങൾ ഇപ്പോൾ മുതൽ ശ്രദ്ധിച്ചു തുടങ്ങും “ഇതാണ് കോച്ച് പറഞ്ഞിട്ടുള്ളത്.
(🌕) Messi and Tata Martino will talk tomorrow and both will decide if Messi plays against New York Red Bulls or no. @gastonedul 🗣️🇺🇸 pic.twitter.com/02b6J1lzVV
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 24, 2023
ഓഗസ്റ്റ് 27 ആം തീയതി ന്യൂയോർക്ക് റെഡ് ബുൾസിനെതിരെയാണ് ഇന്റർ മയാമി അടുത്ത മത്സരം കളിക്കുന്നത്. ഈ മത്സരത്തിൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ ഉറപ്പുകൾ ഒന്നുമില്ല. ഇതുമായി ബന്ധപ്പെട്ടുകൊണ്ട് മെസ്സിയും മാർട്ടിനോയും തമ്മിൽ ഒരു ചർച്ച ഉടനെ നടത്തുമെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ ഗാസ്റ്റൻ എഡുൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.വിശ്രമം ആവശ്യമാണെന്ന് മെസ്സി അറിയിച്ചാൽ തീർച്ചയായും ഈ മത്സരത്തിൽ ലയണൽ മെസ്സി കളിച്ചേക്കില്ല.