മെസ്സിയെ കണ്ട് വണ്ടറടിച്ച് നിലക്കുന്നവരെ പുറത്താക്കണം: താരങ്ങൾക്ക് മുന്നറിയിപ്പുമായി പരിശീലകൻ!
ഇന്ന് എംഎൽഎസിൽ നടക്കുന്ന മത്സരത്തിൽ ലയണൽ മെസ്സിയുടെ ക്ലബ്ബായ ഇന്റർമയാമി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ന്യൂ ഇംഗ്ലണ്ടാണ്. നാളെ രാവിലെ ഇന്ത്യൻ സമയം 5 മണിക്കാണ് ഈ മത്സരം നടക്കുക.ന്യൂ ഇംഗ്ലണ്ടിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. നിലവിൽ മെസ്സിയും ഇന്റർമയാമിയും മികച്ച പ്രകടനം നടത്തുന്നുണ്ട്.
ലയണൽ മെസ്സിയെ നേരിടുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ന്യൂ ഇംഗ്ലണ്ട് താരങ്ങൾ ഉള്ളത്. എന്നാൽ മെസ്സിയെ കണ്ട് അത്ഭുതപ്പെട്ട് കളിക്കളത്തിൽ നിൽക്കുന്നവരെ താൻ പിടിച്ചു പുറത്താക്കും എന്നുള്ള ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ന്യൂ ഇംഗ്ലണ്ടിന്റെ പരിശീലകനായ കലേബ് പോർട്ടർ. ഏകദേശം 60,000 ത്തോളം വരുന്ന ആരാധകർക്ക് മുൻപിൽ വെച്ചു കൊണ്ടായിരിക്കും ഈ മത്സരം നടക്കുക. ഈ മത്സരത്തെക്കുറിച്ച് പോർട്ടർ പറഞ്ഞത് ഇങ്ങനെയാണ്.
“താരങ്ങൾ എല്ലാവരും വളരെയധികം ആവേശത്തിലാണ്.സ്റ്റേഡിയം മുഴുവനും ആരാധകരായിരിക്കും.ബോസ്റ്റന്റെ കായിക ചരിത്രത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പങ്കെടുക്കുന്ന രണ്ടാമത്തെ മത്സരമായിരിക്കും ഇത്. പക്ഷേ മെസ്സിയെ കണ്ട് വണ്ടറടിച്ച് നിൽക്കുന്നവരാണെങ്കിൽ അവർ ഇവിടെ ഉണ്ടാവില്ല.ഞാൻ പിടിച്ച് പുറത്താക്കിയിരിക്കും. ഇത്തരം മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാത്തവരെ ടീമിൽ ഉൾപ്പെടുത്തുകയില്ല.നിലവിൽ അമേരിക്കയിലേക്ക് ഒരുപാട് വലിയ താരങ്ങൾ ഉണ്ട്.അതുകൊണ്ടുതന്നെ വണ്ടറടിച്ച് നിൽക്കാൻ തിരിഞ്ഞാൽ അതിനു മാത്രമേ സമയം ഉണ്ടാവുകയുള്ളൂ. ഓരോ ഗെയിമിനു ശേഷവും മെസ്സിയുടെ ജേഴ്‌സി വാങ്ങാൻ താരങ്ങൾ തമ്മിൽ പോരാട്ടമാണ് “ഇതാണ് എതിർ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Lionel Messi and Inter Miami arrive in Boston and fans cheer Messi on, holding Argentina national team shirts and chant "Messi". Via @InterMiamiCF. 🐐pic.twitter.com/E5SgEhRDsJ
— Roy Nemer (@RoyNemer) April 27, 2024
നിലവിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നുണ്ട്. പരിക്കിൽ നിന്നും മുക്തനായശേഷം ആകെ കളിച്ച രണ്ടു മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഈ മത്സരത്തിലും മെസ്സി മികവ് കാണിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.