മെസ്സിയെ കണ്ടപ്പോൾ വായിൽ കപ്പലോടിക്കാനുള്ള വെള്ളമുണ്ടായി : അനുഭവം പറഞ്ഞ് മയാമി സഹതാരം.

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി അമേരിക്കയിലേക്ക് എത്തിയത് ഏവർക്കും ഒരു സർപ്രൈസായിരുന്നു. ലയണൽ മെസ്സി ഇത്ര വേഗത്തിൽ യൂറോപ്യൻ ഫുട്ബോൾ അവസാനിപ്പിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.യൂറോപ്പിൽ ഇനിയും ഒരുപാട് കാലം മികച്ച രൂപത്തിൽ കളിക്കാനുള്ള കപ്പാസിറ്റി മെസ്സി കൊണ്ട് എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.പക്ഷേ ബുദ്ധിമുട്ടുകൾ ഒന്നും കൂടാതെ, സമ്മർദ്ദങ്ങൾ ഒന്നും കൂടാതെ കളിക്കാനുള്ള ഒരു ഡെസ്റ്റിനേഷൻ അദ്ദേഹം തിരഞ്ഞെടുക്കുകയായിരുന്നു.

അങ്ങനെയാണ് ലയണൽ മെസ്സി ഇന്റർ മയാമിയിൽ എത്തിയത്. മെസ്സിയുടെ വരവ് മയാമി താരങ്ങൾക്കും ഒരു സർപ്രൈസായിരുന്നു. ഇന്റർ മയാമി താരമായ സ്റ്റെഫാനെല്ലി ഇതേക്കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയെ ട്രെയിനിങ്ങിൽ കണ്ടപ്പോൾ കൊതിയോടെ തന്റെ വായിൽ വെള്ളമൂറി എന്നാണ് സ്റ്റെഫാനെല്ലി പറഞ്ഞിട്ടുള്ളത്.ഫോക്സ് സ്പോർട്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.മയാമി താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞാൻ ലയണൽ മെസ്സിയെ ട്രെയിനിങ്ങിൽ കണ്ടപ്പോൾ എന്റെ വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ടായിരുന്നു. മാത്രമല്ല പരിശീലനത്തിനിടെ അദ്ദേഹം പുറകിലുള്ള ഒരു താരത്തിന് ഒരു പാസ് നൽകിയിരുന്നു.അപ്പോൾ ഞാൻ എന്നോട് തന്നെ ചോദിച്ചു, എങ്ങനെയാണ് ലയണൽ മെസ്സി ആ പാസ് നൽകാനുള്ള ഓപ്ഷൻ കണ്ടത്?ഞാൻ തന്നെ ഉത്തരം കണ്ടെത്തി,അതുകൊണ്ടാണ് മെസ്സി ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ടിരിക്കുന്നത് ” ഇതാണ് സ്റ്റെഫാനെല്ലി പറഞ്ഞിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി പുതിയ സീസണിന് വേണ്ടി മയാമിയിൽ എത്തിയിട്ടുണ്ട്. ഫെബ്രുവരി അവസാനത്തിലാണ് എംഎൽഎസ് ആരംഭിക്കുക. എന്നാൽ അതിനു മുൻപ് ക്ലബ്ബിനോടൊപ്പം 7 സൗഹൃദ മത്സരങ്ങൾ ഇന്റർ മയാമി കളിക്കുന്നുണ്ട്. ജനുവരി 19 ആം തീയതിയാണ് മെസ്സിയും സംഘവും ആദ്യ സൗഹൃദമത്സരം കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *