മെസ്സിയുടെ സെലിബ്രേഷന്റെ പിന്നിലെന്ത്? വെളിപ്പെടുത്തി അന്റോനെല്ല!

കഴിഞ്ഞ ലീഗ്സ് കപ്പ് മത്സരത്തിൽ അറ്റ്ലാന്റ യുണൈറ്റഡിനെ പരാജയപ്പെടുത്താൻ ഇന്റർ മിയാമിക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ഈ മത്സരത്തിൽ മിയാമി വിജയിച്ചത്.ക്യാപ്റ്റൻ ലയണൽ മെസ്സി തന്നെയാണ് ഈ മത്സരത്തിലും ക്ലബ്ബിനു വേണ്ടി തിളങ്ങിയത്.രണ്ടു ഗോളുകളും ഒരു അസിസ്റ്റുമാണ് മത്സരത്തിൽ മെസ്സി നേടിയിരുന്നത്.

എന്നാൽ ഈ മത്സരത്തിൽ ഗോൾ നേടിയതിനുശേഷം ലയണൽ മെസ്സി നടത്തിയ പുതിയ സെലിബ്രേഷൻ വലിയ ചർച്ചയായിരുന്നു. ഡേവിഡ് ബെക്കാമിനെ നോക്കി കൊണ്ടാണ് മെസ്സി ഈ സെലിബ്രേഷൻ നടത്തുന്നത് എന്നാണ് വീഡിയോകൾ തെളിയിക്കുന്നത്. എന്നാൽ മെസ്സി തന്റെ മകനായ മാറ്റിയോക്ക് വേണ്ടിയാണ് ആ സെലിബ്രേഷൻ നടത്തിയതെന്ന് ചിലർ റിപ്പോർട്ട് ചെയ്തിരുന്നു. ഏതായാലും ആ സെലിബ്രേഷന്റെ അർത്ഥം പല രൂപത്തിലായിരുന്നു മാധ്യമങ്ങൾ കണ്ടെത്തിയിരുന്നത്. സൂപ്പർ ഹീറോ കഥാപാത്രമായ ഐയൺമാൻ സെലിബ്രേഷൻ ആണ് മെസ്സി നടത്തിയത് എന്നാണ് Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിരുന്നത്.

എന്നാൽ Hold my beer സെലിബ്രേഷനാണ് മെസ്സി നടത്തിയത് എന്നാണ് മറ്റു ചിലർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഏതായാലും ആ സംശയങ്ങൾക്ക് ഇപ്പോൾ വിരാമമായിട്ടുണ്ട്. മാർവലിന്റെ തന്നെ മറ്റൊരു സൂപ്പർഹീറോ ആയ തോറിനെ അനുകരിച്ചു കൊണ്ടുള്ള സെലിബ്രേഷനാണ് മെസ്സി നടത്തിയത് എന്നാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. ലയണൽ മെസ്സിയുടെ ഭാര്യയായ അന്റോനെല്ലയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇത് തെളിഞ്ഞിട്ടുള്ളത്.

മെസ്സിയുടെ സെലിബ്രേഷൻ ചിത്രം അവർ സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്.Thors day എന്ന ക്യാപ്ഷനോടൊപ്പം ഒരു ഹാമറിന്റെ ചിത്രവും അവർ നൽകിയിട്ടുണ്ട്. മാർവൽ സൂപ്പർ ഹീറോയായ തോർ തന്റെ പ്രസിദ്ധമായ ഹാമർ തന്നിലേക്ക് എത്താൻ വേണ്ടി കാണിക്കുന്ന ആക്ഷനാണ് മെസ്സി സെലിബ്രേഷനായി കൊണ്ട് നടത്തിയിട്ടുള്ളത്. എന്നാൽ തോറിനെ എന്തുകൊണ്ട് അനുകരിച്ചു എന്നത് വ്യക്തമല്ല. ഏതായാലും മെസ്സിയുടെ ഈ സെലിബ്രേഷൻ ഇപ്പോൾ വലിയ രൂപത്തിൽ വൈറലാണ്.

Leave a Reply

Your email address will not be published. Required fields are marked *