മെസ്സിയുടെ അരങ്ങേറ്റം അത്ഭുതപ്പെടുത്തിയില്ല: മിലാൻ താരം പുലിസിച്ച്.
സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ തന്റെ അരങ്ങേറ്റ സ്വപ്നതുല്യമാക്കി മാറ്റിയിരുന്നു. പകരക്കാരനായി ഇറങ്ങിയ മെസ്സി ഫ്രീകിക്കിലൂടെ ഇന്റർ മിയാമിയുടെ വിജയഗോൾ നേടുകയായിരുന്നു. ഒരു വലിയ ഇടവേളക്ക് ശേഷമാണ് ഇന്റർ മിയാമി വിജയം നേടുന്നത്.അതിന് കാരണക്കാരനായത് ലയണൽ മെസ്സിയാണ്.
ഏതായാലും ലയണൽ മെസ്സിയുടെ ഈ അരങ്ങേറ്റത്തെ കുറിച്ച് Ac മിലാന്റെ അമേരിക്കൻ സൂപ്പർതാരമായ ക്രിസ്ത്യൻ പുലിസിച്ച് മനസ്സ് തുറന്ന് സംസാരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിയുടെ അരങ്ങേറ്റം തന്നെ അത്ഭുതപ്പെടുത്തിയില്ലെന്നും ഇതൊക്കെ മെസ്സിയെ സംബന്ധിച്ചിടത്തോളം സാധാരണമായ ഒരു കാര്യം മാത്രമാണ് എന്നുമാണ് പുലിസിച്ച് പറഞ്ഞിട്ടുള്ളത്.ബ്ലീച്ചർ റിപ്പോർട്ടിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുലിസിച്ചിന്റെ വാക്കുകൾ ഇങ്ങനെയാണ്.
What did you realize about Messi's greatness after his goal because it was crazy?
— Albiceleste News 🏆 (@AlbicelesteNews) July 24, 2023
Christian Pulisic (Milan): It's one of the things that you see and say for sure it happened like this.. It [Messi's goals] is close to becoming something that doesn't surprise you when it happens. pic.twitter.com/gSrhqVtvRb
” ലയണൽ മെസ്സിയുടെ അരങ്ങേറ്റത്തിലെ പ്രകടനം എന്നെ അത്ഭുതപ്പെടുത്തിയിട്ടില്ല. കാരണം മെസ്സി അങ്ങനെയാണ്. കഴിഞ്ഞ ഒരുപാട് വർഷങ്ങളായി അദ്ദേഹം ചെയ്തുപോരുന്ന കാര്യങ്ങളാണ്.ഇത്തരം കാര്യങ്ങൾ ചെയ്തു കൊണ്ടാണ് തന്റെ കരിയറിലെ എല്ലാ നേട്ടങ്ങളും മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഒടുവിൽ വേൾഡ് കപ്പ് പോലും ലയണൽ മെസ്സി സ്വന്തമാക്കി.അതുകൊണ്ടുതന്നെ മെസ്സി പകരക്കാരനായി വന്നു ഇത്തരത്തിലുള്ള ഒരു ഗോൾ നേടിയത് ഒട്ടും അത്ഭുതപ്പെടുത്തുന്ന കാര്യമല്ല. ഇതൊരു സാധാരണ കാര്യം മാത്രമാണ്.കളിക്കളത്തിനകത്ത് അദ്ദേഹം മാജിക് സൃഷ്ടിക്കുന്നത് കാണുന്നത് തന്നെ സ്പെഷ്യലാണ്. തീർച്ചയായും നമ്മുടെ രാജ്യത്തെ ഒരുപാട് ആളുകൾ എക്സൈറ്റഡ് ആണ് ” ഇതാണ് പുലിസിച്ച് പറഞ്ഞിട്ടുള്ളത്.
ലയണൽ മെസ്സി നാളെയാണ് ഇന്റർ മിയാമിക്ക് വേണ്ടിയുള്ള രണ്ടാമത്തെ മത്സരം കളിക്കുക. നാളെ പുലർച്ചെ ഇന്ത്യൻ സമയം അഞ്ചുമണിക്ക് നടക്കുന്ന മത്സരത്തിൽ അറ്റ്ലാന്റ് യുണൈറ്റഡ് ആണ് മിയാമിയുടെ എതിരാളികൾ.അർജന്റൈൻ യുവതാരം തിയാഗോ അൽമേഡ മെസ്സിക്കെതിരെ മറുഭാഗത്ത് അണിനിരന്നേക്കും.