മെസ്സിയും ബുസിയും അടുത്ത മത്സരം കളിക്കും, ആൽബ വൈകുന്നത് എന്തുകൊണ്ട്? ഇന്റർ മിയാമി പരിശീലകൻ പറയുന്നു.
സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും ഇന്റർ മിയാമിക്കൊപ്പം ഇപ്പോൾ പരിശീലനം ആരംഭിച്ചിട്ടുണ്ട്.ലീഗ്സ് കപ്പിൽ നടക്കുന്ന അടുത്ത മത്സരത്തിൽ മെക്സിക്കൻ ക്ലബ്ബായ ക്രൂസ് അസൂളാണ് ഇന്റർ മിയാമിയുടെ എതിരാളികൾ.വരുന്ന ശനിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 5:30നാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിൽ ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും കളിക്കുമെന്നുള്ള കാര്യം അവരുടെ പരിശീലകനായ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
അതേസമയം മറ്റൊരു ബാഴ്സ ഇതിഹാസമായ ജോർഡി ആൽബയെ ഇന്റർ മിയാമി സ്വന്തമാക്കിയിട്ടുണ്ട്.എന്നാൽ അദ്ദേഹം ഇതുവരെ ടീമിനോടൊപ്പം ചേർന്നിട്ടില്ല. അതിന്റെ കാരണവും ഇപ്പോൾ ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്. താരത്തിന് ഇപ്പോൾ പുതിയ കുഞ്ഞ് പിറന്നിട്ടുണ്ടെന്നും അതുകൊണ്ടാണ് അദ്ദേഹം വൈകുന്നത് എന്നുമാണ് മാർട്ടിനോ പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Gerardo Tata Martino en @TyCSports: “Leo Messi y Sergio Busquets van a jugar el viernes. No sé si de arranque. Lo primero que quiero es que sumen entrenamientos.
— Gastón Edul (@gastonedul) July 19, 2023
Jordi Alba fue papá hoy y por eso va a llegar en los próximos días”. pic.twitter.com/BDcAhHs7QX
” ലയണൽ മെസ്സിയും സെർജിയോ ബുസ്ക്കെറ്റ്സും അടുത്ത മത്സരത്തിൽ കളിക്കും. അവർ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവുമോ എന്നത് എനിക്കിപ്പോൾ പറയാൻ കഴിയില്ല. ഞാൻ ആദ്യം ചെയ്യേണ്ടത് ട്രെയിനിങ് സെഷനുകൾ പൂർത്തിയാക്കുക എന്നതാണ്.ജോർഡി ആൽബ അദ്ദേഹത്തിന്റെ കുടുംബത്തിനൊപ്പമാണ് ഉള്ളത്. അദ്ദേഹത്തിന് പുതിയ കുഞ്ഞ് പിറന്നിരിക്കുന്നു. അദ്ദേഹം കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ ക്ലബ്ബിനോടൊപ്പം ചേരും ” ഇതാണ് ഇന്റർ മിയാമിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
കൂടുതൽ ബാഴ്സ ഇതിഹാസങ്ങളെ ടീമിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ ഇന്റർ മിയാമി നടത്തുന്നുണ്ട്.ആൻഡ്രസ് ഇനിയേസ്റ്റ,ലൂയിസ് സുവാരസ് എന്നിവരെയൊക്കെ സ്വന്തമാക്കാൻ ഇന്റർ മിയാമിക്ക് ഇപ്പോൾ താല്പര്യമുണ്ട്.അവസാനമായി കളിച്ച പതിനൊന്നു ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ സാധിക്കാത്ത ഇന്റർ മിയാമിക്ക് ഉയർത്തെഴുന്നേൽപ്പ് അനിവാര്യമായ ഒരു സമയമാണിത്.