മെസ്സിയും കൂട്ടിഞ്ഞോയും ഒരുമിക്കുന്നു? സാധ്യതകൾ തെളിയുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയെ ഇന്റർ മയാമി സ്വന്തമാക്കിയത്. അതിനുശേഷം മെസ്സിയുടെ രണ്ട് സുഹൃത്തുക്കൾ കൂടി ഇന്റർ മയാമിയിൽ എത്തി.സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയുമായിരുന്നു ആ താരങ്ങൾ.എന്നാൽ അവിടംകൊണ്ടും അവസാനിച്ചിരുന്നില്ല,ലൂയിസ് സുവാരസിനെ കൂടി ഇന്റർ മയാമി ഈ ട്രാൻസ്ഫർ വിൻഡോയിൽ സ്വന്തമാക്കിയിട്ടുണ്ട്.

അതായത് മുൻ ബാഴ്സലോണ താരങ്ങളെ സ്വന്തമാക്കുകയാണ് ഇപ്പോൾ മയാമി ചെയ്തുകൊണ്ടിരിക്കുന്നത്. നാലു താരങ്ങൾ ഇപ്പോൾ മയാമിയിൽ ഉണ്ട്.അഞ്ചാമതായി കൊണ്ട് ഒരു താരം കൂടി വരാനുള്ള സാധ്യതകൾ ഇവിടെയുണ്ട്.മറ്റാരുമല്ല, ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പേ കൂട്ടിഞ്ഞോയെ സ്വന്തമാക്കാൻ ഇന്റർ മയാമിക്ക് താല്പര്യമുണ്ട്. പ്രമുഖ സൗത്ത് അമേരിക്കൻ മാധ്യമമായ TNT സ്പോർട്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

31കാരനായ താരം നിലവിൽ ഖത്തറിലാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഖത്തർ ക്ലബ്ബായ അൽ ദുഹൈലിന്റെ താരമാണ് നിലവിൽ കൂട്ടിഞ്ഞോ.പക്ഷേ ലോൺ അടിസ്ഥാനത്തിലാണ് കളിക്കുന്നത്. യഥാർത്ഥത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ആസ്റ്റൻ വില്ലയുടെ താരമാണ് കൂട്ടിഞ്ഞോ.പക്ഷേ ഖത്തറിൽ ഒരല്പം ബുദ്ധിമുട്ടുകൾ അദ്ദേഹം അനുഭവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ക്ലബ്ബ് വിടാൻ അദ്ദേഹം താല്പര്യപ്പെടുന്നുണ്ട്.

ദുഹൈൽ സമ്മതിക്കുകയാണെങ്കിൽ ഈ ജനുവരിയിൽ തന്നെ ബ്രസീലിയൻ താരം ക്ലബ്ബ് വിടും. ഇന്റർ മയാമിയെ കൂടാതെ LA ഗാലക്സിയും താരത്തിനു വേണ്ടി രംഗത്തുണ്ട്. നേരത്തെ ബാഴ്സലോണയിൽ വെച്ച് മെസ്സിയും കൂടിഞ്ഞോയും ഒരുമിച്ച് കളിച്ചവരാണ്. എന്നാൽ ബാഴ്സയിൽ പ്രതീക്ഷിച്ച രൂപത്തിൽ തിളങ്ങാൻ കൂട്ടിഞ്ഞോക്ക് സാധിച്ചിരുന്നില്ല. തുടർന്ന് പല ക്ലബ്ബുകളിലേക്കും ചേക്കേറിയെങ്കിലും പഴയ ആ മികവ് വീണ്ടെടുക്കാൻ കൂട്ടിഞ്ഞോക്ക് സാധിക്കാതെ പോവുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *