മെസ്സിയില്ല, എന്നിട്ടും വിജയിച്ചുകയറി ഇന്റർ മയാമി.
ഇന്ന് അമേരിക്കൻ ലീഗിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർ മയാമിക്ക് കഴിഞ്ഞിട്ടുണ്ട്. രണ്ടിനെതിരെ 3 ഗോളുകൾക്കാണ് കൻസാസ് സിറ്റിയെ ഇന്റർ മയാമി പരാജയപ്പെടുത്തിയത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ലയണൽ മെസ്സിയുടെ അഭാവത്തിലാണ് ഈ ഒരു വിജയം മയാമി സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ 12 മത്സരങ്ങളിലെ അപരാജിത കുതിപ്പ് നിലനിർത്താനും ഇന്റർ മയാമിക്ക് സാധിച്ചു.
മെസ്സി ഇല്ലെങ്കിൽ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങൾ എല്ലാവരും ഇന്റർ മയാമിക്ക് വേണ്ടി കളിച്ചിരുന്നു. മത്സരത്തിൽ കൻസാസാണ് ലീഡ് നേടിയത്.എന്നാൽ 25 മിനിറ്റിൽ ലഭിച്ച പെനാൽറ്റി കംപാന ഗോളാക്കി മാറ്റിയതോടെ സമനില നേടി. പിന്നീട് 45 മിനിട്ടിൽ കംപാന ഒരു ഗോൾ കൂടി നേടുകയായിരുന്നു.
3 points and 3 goals 🔁
— Inter Miami CF (@InterMiamiCF) September 10, 2023
Take a look at tonight’s highlights and catch us back in action on #MLSSeasonPass on @AppleTV next week. pic.twitter.com/o1zas5gJ9n
അറുപതാം മിനിട്ടിലാണ് ഫകുണ്ടോ ഫാരിയാസിന്റെ ഗോൾ പിറക്കുന്നത്.ബുസ്ക്കെറ്റ്സിന്റെ പാസ് അദ്ദേഹം ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് കൻസാസ് ഒരു ഗോൾ നേടിയെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല. 26 മത്സരങ്ങളിൽ നിന്ന് 28 മയാമി ഇപ്പോൾ പതിനാലാം സ്ഥാനത്ത് തന്നെയാണ്.