മെസ്സിക്ക് MLSൽ റഫറിമാരിൽ നിന്നും പ്രത്യേക പരിഗണന ലഭിക്കും: പരിശീലകൻ.

സൂപ്പർ താരം ലയണൽ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. ഉടൻതന്നെ മെസ്സിയുടെ പ്രസന്റേഷനും അരങ്ങേറ്റവും അമേരിക്കയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഏത് രൂപത്തിലുള്ള ഒരു തുടക്കമായിരിക്കും മെസ്സിക്ക് ഇന്റർ മിയാമിയിൽ ലഭിക്കുക എന്നത് ആരാധകർ ഉറ്റുനോക്കുന്ന ഒരു കാര്യമാണ്. പ്രത്യേകിച്ച് ഇന്റർ മിയാമി ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന ഒരു സന്ദർഭമാണിത്.

ലയണൽ മെസ്സി ഇന്റർ മിയാമിയെ തിരഞ്ഞെടുത്തതോടുകൂടി MLS ന്റെ പേരും പ്രശസ്തിയും വർദ്ധിച്ചിരുന്നു. ഇതിനിടെ MLS ലെ ഒരു പരിശീലകൻ പ്രമുഖ മാധ്യമമായ ദി അത്ലറ്റിക്കിനോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് MLS ൽ റഫറിമാരിൽ നിന്നും മെസ്സിക്ക് കൂടുതൽ പ്രൊട്ടക്ഷൻ ലഭിക്കുമെന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.ഈ പരിശീലകന്റെ പേര് അത്ലറ്റിക്ക് പുറത്തുവിട്ടിട്ടില്ല. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” മൈക്കൽ ജോർദാന് NBA യിൽ ലഭിച്ച അതേ പരിഗണന തന്നെയായിരിക്കും ലയണൽ മെസ്സിക്ക് MLS ൽ ലഭിക്കുക. റഫറിമാർ മെസ്സിക്ക് അനുകൂലമായ തീരുമാനങ്ങൾ എപ്പോഴും എടുത്തേക്കും ” ഇതാണ് ആ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കൂടുതൽ സ്വസ്ഥമായി കളിക്കാൻ വേണ്ടിയാണ് ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയെ തിരഞ്ഞെടുത്തിട്ടുള്ളത്. അൽ ഹിലാലിൽ നിന്നും എഫ്സി ബാഴ്സലോണയിൽ നിന്നും ലയണൽ മെസ്സിക്ക് ഓഫറുകൾ ലഭിച്ചിരുന്നു.എന്നാൽ അതെല്ലാം മെസ്സി നിരസിക്കുകയായിരുന്നു. പക്ഷേ ഇന്റർ മിയാമി വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.പോയിന്റ് ടേബിളിൽ അവർ അവസാന സ്ഥാനത്താണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *