മെസ്സിക്ക് തിരിച്ചടി, മൂല്യം താഴോട്ട് പോകുന്നു!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയിൽ എത്തിയത്.മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. അത് ആരാധകരെ സംബന്ധിച്ചിടത്തോളം ഞെട്ടിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.അമേരിക്കൻ ലീഗിൽ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് സാധിക്കുന്നുണ്ടെങ്കിലും ഒട്ടേറെ പ്രതിസന്ധികൾ ലയണൽ മെസ്സിയുടെ മുന്നിലുണ്ട്.

അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പരിക്കുകൾ തന്നെയാണ്. കഴിഞ്ഞ സീസണിലും ഈ സീസണിലും പരിക്കുകൾ കാരണം ഒരുപാട് മത്സരങ്ങൾ മെസ്സിക്ക് നഷ്ടമാകുന്നുണ്ട്. ഇതിനിടെ ട്രാൻസ്ഫർ മാർക്കറ്റ് തങ്ങളുടെ പുതുക്കിയ മൂല്യം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലയണൽ മെസ്സിക്ക് തിരിച്ചടിയാണ് സംഭവിച്ചിട്ടുള്ളത്. ഇതിനു മുൻപ് കഴിഞ്ഞ നവംബർ മാസത്തിൽ ട്രാൻസ്ഫർ മാർക്കറ്റ് താരങ്ങളുടെ മൂല്യം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് 35 മില്യൺ യൂറോയായിരുന്നു മെസ്സിയുടെ മൂല്യം ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് അത് 30 മില്യൺ യൂറോ ആയികൊണ്ട് കുറഞ്ഞിട്ടുണ്ട്. മെസ്സിയുടെ മൂല്യം താഴോട്ട് പോകാനുള്ള കാരണങ്ങൾ എന്തൊക്കെയാണ്? ട്രാൻസ്ഫർ മാർക്കറ്റിന്റെ നോർത്ത് അമേരിക്കയിലെ അഡ്മിനിസ്ട്രേറ്റർ ആയ ഡോമിനിക്ക് ബെക്കർ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വിശദീകരണം ഇങ്ങനെയാണ്.

” മെസ്സി ഇപ്പോഴും MLS സ്റ്റാർ തന്നെയാണ്. ഈ പ്രായത്തിലും ലോകത്തെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് മെസ്സി. പക്ഷേ മെസ്സി ആണെങ്കിൽ പോലും പ്രായം ഒരു ഘടകമാണ്.മാത്രമല്ല ഈയിടെ പരിക്കുകൾ കാരണം അദ്ദേഹം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. കൂടാതെ ഒഴിവാക്കാനാവാത്ത ചില താഴ്ചകളും അദ്ദേഹത്തിന്റെ പ്രകടനത്തിൽ സംഭവിച്ചിട്ടുണ്ട് “ഇതാണ് ബക്കർ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ അമേരിക്കൻ ലീഗിൽ ആറു മത്സരങ്ങൾ മാത്രമാണ് മെസ്സി കളിച്ചിട്ടുള്ളത്. 5 മത്സരങ്ങൾ പരിക്ക് കാരണം അദ്ദേഹത്തിന് നഷ്ടമാവുകയും ചെയ്തു.ഈ അമേരിക്കൻ ലീഗിൽ മൂന്ന് മത്സരങ്ങളാണ് മെസ്സി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 3 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.എന്നാൽ പരിക്ക് വീണ്ടും അദ്ദേഹത്തെ പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *