മെസ്സിക്കൊപ്പം യുദ്ധത്തിന് പോയാൽ നിങ്ങൾക്ക് ഒറ്റക്ക് മരിക്കേണ്ടി വരില്ല : പിന്തുണയുമായി ലിയനാർഡോ!
സൂപ്പർ താരം ലയണൽ മെസ്സി ഈ സീസൺ അവസാനിച്ചതോടുകൂടി പിഎസ്ജിയോട് വിട പറഞ്ഞിരുന്നു.ഇനിമുതൽ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടിയാണ് മെസ്സി കളിക്കുക.പിഎസ്ജിയിലെ അവസാന നാളുകൾ മെസ്സിയെ സംബന്ധിച്ചിടത്തോളം കഠിനമായിരുന്നു.പിഎസ്ജി മെസ്സിയെ വിലക്കുകയും മെസ്സി പിന്നീട് മാപ്പ് പറയുകയും ചെയ്തിരുന്നു. മാത്രമല്ല ആരാധകർ ഒരുപാട് തവണ ലയണൽ മെസ്സിയെ വേട്ടയാടിയിരുന്നു.
മെസ്സിയെ പിഎസ്ജിയിലേക്ക് കൊണ്ടുവന്ന സ്പോർട്ടിംഗ് ഡയറക്ടറാണ് ലിയനാർഡോ. പിന്നീട് ഒരു വർഷത്തിനുശേഷം അദ്ദേഹത്തിന് തന്റെ സ്ഥാനം നഷ്ടമാവുകയായിരുന്നു. ഇപ്പോഴിതാ മെസ്സിയെ പിന്തുണച്ചുകൊണ്ട് അദ്ദേഹം രംഗത്ത് വന്നിട്ടുണ്ട്.പിഎസ്ജിയുടെ റീ ബിൽഡിങ്ങിനെ ലിയനാർഡോ പരിഹസിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വാക്കുകളെ GFFN റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
Former PSG SD Leonardo on the club facing another rebuild this summer:
— Get French Football News (@GFFN) June 9, 2023
"With me it's difficult, without me it's impossible!"https://t.co/qZD5r2eopu
“പിഎസ്ജിയുടെ റീ ബിൽഡിങ് ഞാൻ ഉണ്ടെങ്കിൽ തന്നെ ബുദ്ധിമുട്ടാണ്. ഞാൻ ഇല്ലെങ്കിൽ അത് അസാധ്യവുമാണ്. മെസ്സിക്ക് സംഭവിച്ച കാര്യങ്ങളിൽ എനിക്ക് വളരെയധികം ദുഃഖമുണ്ട്.മെസ്സി ഒരു അസാധാരണമായ വ്യക്തിയും മികച്ച താരവുമാണ്.പെലെക്കും മറഡോണക്കും ഒപ്പമുള്ള താരമാണ് മെസ്സി. കുടുംബത്തോടൊപ്പം സമാധാനത്തോടുകൂടി ജീവിക്കാൻ പറ്റുന്ന ഒരു സാഹചര്യത്തെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. നിങ്ങൾ ഒരു യുദ്ധത്തിന് പോവുകയാണെങ്കിൽ,നിങ്ങൾക്കൊപ്പം മെസ്സി ഉണ്ടെങ്കിൽ നിങ്ങൾക്ക് ഒരിക്കലും ഒറ്റയ്ക്ക് മരിക്കേണ്ടി വരില്ല. എന്നാൽ മറ്റുള്ളവർക്കൊപ്പം പോവുകയാണെങ്കിൽ നിങ്ങൾക്ക് ചിലപ്പോൾ ഒറ്റയ്ക്ക് മരിക്കേണ്ടി വന്നേക്കാം “ഇതാണ് ലിയനാർഡോ പറഞ്ഞിട്ടുള്ളത്.
അതായത് ലയണൽ മെസ്സി ഉണ്ടെങ്കിൽ എല്ലാ വിമർശനങ്ങളും അദ്ദേഹത്തിന് കേൾക്കേണ്ടി വരുമെന്നും നിങ്ങൾക്ക് രക്ഷപ്പെടാമെന്നുമാണ് ലിയനാർഡോ ഉദ്ദേശിച്ചിട്ടുള്ളത്. മെസ്സി എവിടെയുണ്ടോ അവിടെ മെസ്സിക്ക് ബലിയാടാവേണ്ടി വരുമെന്നും മറ്റുള്ളവരെല്ലാം രക്ഷപ്പെടുമെന്നും മെസ്സി ഇല്ലെങ്കിൽ നിങ്ങൾക്ക് വിമർശനങ്ങൾ കേൾക്കേണ്ടി വരുമെന്നുമാണ് ലിയനാർഡോ വ്യക്തമാക്കിയിട്ടുള്ളത്.