മെസ്സിക്കൊപ്പം ചേരണം, വലിയ ത്യാഗം ചെയ്യാനൊരുങ്ങി സുവാരസ്!

സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മെസ്സിയുടെ സുഹൃത്തുക്കളായ സെർജിയോ ബുസ്ക്കെറ്റ്സും ജോർഡി ആൽബയും ഇപ്പോൾ ഇന്റർ മിയാമി താരങ്ങളാണ്. മറ്റൊരു ബാഴ്സ ഇതിഹാസമായ ലൂയിസ് സുവാരസിനെ കൂടി ടീമിലേക്ക് എത്തിക്കാൻ ഇപ്പോൾ ഇന്റർ മിയാമി ശ്രമിക്കുന്നുണ്ട്.

സുവാരസിന് ഇപ്പോൾ ഇന്റർ മിയാമിയിലേക്ക് വരാൻ താല്പര്യമുണ്ട്. പക്ഷേ അദ്ദേഹത്തിന്റെ ബ്രസീലിയൻ ക്ലബ്ബായ ഗ്രിമിയോ തന്നെയാണ് തടസ്സം. ഈ താരത്തെ വിട്ടു നൽകാൻ അവർ ഉദ്ദേശിക്കുന്നില്ല. 2024 ഡിസംബർ വരെയാണ് സുവാരസിന് ഗ്രിമിയോയുമായി കോൺട്രാക്ട് ഉള്ളത്. ഈ കോൺട്രാക്ട് ടെർമിനേറ്റ് ചെയ്യാൻ ഇപ്പോൾ ഈ സൂപ്പർതാരം തയ്യാറാണ്.

എന്നാൽ കോൺട്രാക്ട് റദ്ദാക്കാൻ ഇതുവരെ ഗ്രിമിയോ സമ്മതിച്ചിട്ടില്ല.മാത്രമല്ല കരാർ റദ്ദാക്കുമ്പോൾ വലിയൊരു ത്യാഗം തന്നെ സുവാരസിന് ചെയ്യേണ്ടിവരും.അതായത് കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് അദ്ദേഹം ഈ ബ്രസീൽ ക്ലബ്ബിൽ എത്തിയത്.ജനുവരി മാസം മുതൽ ഈ മാസം വരെ കൈപ്പറ്റിയ സാലറി അദ്ദേഹം തിരികെ ക്ലബ്ബിന് തന്നെ നൽകേണ്ടിവരും.കൂടാതെ നഷ്ടപരിഹാരമായി കൊണ്ട് മറ്റൊരു തുകയും കോൺട്രാക്ട് റദ്ദാക്കുകയാണെങ്കിൽ ക്ലബ്ബിന് സുവാരസ് നൽകേണ്ടിവരും.

എന്നാൽ ലയണൽ മെസ്സിക്കൊപ്പം കളിക്കാൻ വേണ്ടി ഈ ത്യാഗം ചെയ്യാനും ഇപ്പോൾ സുവാരസ്‌ തയ്യാറാണ് എന്നാണ് മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്റർ മിയാമിയിലേക്ക് എത്താൻ സാധ്യമായതെല്ലാം സുവാരസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. നിലവിൽ പരിക്കിന്റെ പിടിയിലാണ് സുവാരസ് ഉള്ളത്.ഗ്രിമിയോക്ക് വേണ്ടി തകർപ്പൻ പ്രകടനം പുറത്തെടുക്കാൻ ഈ താരത്തിന് കഴിഞ്ഞിരുന്നു.രണ്ട് കിരീടങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *