മെസ്സിക്കും ആൽബക്കും ബുസിക്കും ഇപ്പോഴും ബാഴ്സ പണം നൽകുന്നത് എന്തുകൊണ്ട്?

സൂപ്പർ താരം ലയണൽ മെസ്സി 2021ലെ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു ബാഴ്സലോണയോട് വിട പറഞ്ഞത്. തുടർന്ന് മെസ്സി 2 വർഷക്കാലം ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിൽ ചിലവഴിച്ചു.അതിനുശേഷം മെസ്സി യൂറോപ്പ്യൻ ഫുട്ബോൾ അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ സമ്മറിൽ മെസ്സി ഇന്റർ മയാമിയുടെ താരമായി മാറി.

മെസ്സി മാത്രമല്ല ഇന്റർ മയാമിലേക്ക് എത്തിയത്, മെസ്സിക്കൊപ്പം മുൻപ് ബാഴ്സലോണയിൽ കളിച്ചിരുന്ന സെർജിയോ ബുസ്ക്കെറ്റ്സ്,ജോർഡി ആൽബ എന്നിവരും ഇന്റർ മയാമിയിൽ എത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്. അതായത് ലയണൽ മെസ്സിക്കും ആൽബക്കും ബുസ്ക്കെറ്റ്സിനും ഇപ്പോഴും ബാഴ്സലോണ പണം നൽകുന്നുണ്ട് എന്നതാണ് ഇവർ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അതിന്റെ കാരണവും അവർ വിശദീകരിക്കുന്നുണ്ട്. അതായത് കോവിഡ് പ്രതിസന്ധി ഉണ്ടായിരുന്ന സമയത്ത് ഈ താരങ്ങളുടെയെല്ലാം സാലറി എഫ്സി ബാഴ്സലോണ വെട്ടി കുറച്ചിരുന്നു. സ്ഥിതിഗതികൾ സാധാരണ രൂപത്തിലായാൽ ഈ സാലറി നൽകാം എന്ന ധാരണയിലാണ് സാലറി വെട്ടിക്കുറച്ചിരുന്നത്.അന്ന് അന്ന് നൽകാനുള്ള സാലറിയാണ് ഇപ്പോഴും ബാഴ്സലോണ നൽകിക്കൊണ്ടിരിക്കുന്നത്.അത് ഇതുവരെ കൊടുത്തു തീർക്കാൻ ബാഴ്സലോണക്ക് കഴിഞ്ഞിട്ടില്ല.അത്രയും ഗുരുതരമാണ് ഇപ്പോഴും ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധി.

ബാഴ്സ താരമായ
ഡി യോങിനും ഒരു വലിയ തുക ക്ലബ്ബ് ഇക്കാര്യത്തിൽ നൽകാനുണ്ട്.അദ്ദേഹം അന്ന് സാലറി കട്ട് എടുത്തിരുന്നു. നിലവിൽ സാമ്പത്തികപരമായി വലിയ ബുദ്ധിമുട്ടിലാണ് ബാഴ്സലോണ ഉള്ളത്. ഇതിനിടെ അവരുടെ സാലറി ലിമിറ്റ് 204 മില്യൺ യൂറോയായി മാറുകയും ചെയ്തിരുന്നു.ഇതും അവർക്ക് തിരിച്ചടി ഏൽപ്പിച്ച കാര്യമാണ്. ചുരുക്കത്തിൽ സമീപകാലത്തൊന്നും ബാഴ്സലോണ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറും എന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

Leave a Reply

Your email address will not be published. Required fields are marked *