മറ്റൊരു സുപ്രധാന താരവും പരിക്കേറ്റ് പുറത്ത്,ഇന്റർമയാമി പ്രതിസന്ധിയിൽ!

ഇന്ന് എംഎൽഎസിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ ഇന്റർമയാമിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇന്റർമയാമി നാഷ് വില്ലെ എസ്സിയെ പരാജയപ്പെടുത്തിയത്.സൂപ്പർതാരം ലയണൽ മെസ്സി തന്നെയാണ് മത്സരത്തിൽ തിളങ്ങിയത്.ഈ മൂന്ന് ഗോളുകളിലും മെസ്സി തന്നെ പങ്കാളിത്തം അറിയിച്ചു. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ലയണൽ മെസ്സി സ്വന്തമാക്കിയത്.സെർജിയോ ബുസ്‌ക്കെറ്റ്സ് ഒരു ഗോൾ നേടിയപ്പോൾ ഒരു അസിസ്റ്റ് ലൂയിസ് സുവാരസും സ്വന്തമാക്കി.

വിജയത്തിനിടയിലും ഇന്റർമയാമിക്ക് ആശങ്ക നൽകുന്ന ഒരു കാര്യമുണ്ട്. എന്തെന്നാൽ ഇന്റർമയാമിയുടെ യുവ സൂപ്പർതാരമായ ഡിയഗോ ഗോമസിന് പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 41ആം മിനുട്ടിലാണ് താരത്തിന് പരിക്കേറ്റത്. തുടർന്ന് അദ്ദേഹത്തെ സ്ട്രക്ചറിലാണ് കളിക്കളത്തിൽ നിന്നും കൊണ്ടുപോയത്. പരിക്ക് ഒരല്പം ഗുരുതരമാണ് പ്രാഥമിക വിവരങ്ങൾ.ആങ്കിൾ ഇഞ്ചുറിയാണ് താരത്തിന് പിടിപെട്ടിട്ടുള്ളത്. എത്രകാലം അദ്ദേഹം പുറത്തിരിക്കേണ്ടി വരും എന്നത് വിശദമായ പരിശോധനക്ക് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂ.

21 കാരനായ താരം ഇന്റർമയാമിയുടെ മധ്യനിരയിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്ന താരമാണ്. താരത്തിന് കൂടി പരിക്കേറ്റതോടെ പരിക്കേറ്റ് പുറത്തിരിക്കുന്ന ആകെ താരങ്ങളുടെ എണ്ണം ഒൻപതായി ഉയർന്നിട്ടുണ്ട്.ജോർഡി ആൽബ,സെർജി ക്രിസ്റ്റോവ്, റോബർട്ട് ടൈലർ,ഫെഡറിക്കോ റിഡോണ്ടോ തുടങ്ങിയ പല താരങ്ങളും പരിക്കിന്റെ പിടിയിലാണ്.ബെഞ്ചമിൻ ക്രമാഷി പരിക്കിൽ മുക്തനായി തിരിച്ചെത്തിയത് മാത്രമാണ് ഇന്റർമയാമിക്ക് ആശ്വസിക്കാനുള്ള ഏക ഘടകം.

ഇനി ഇന്റർമയാമി അടുത്ത മത്സരം ന്യൂ ഇംഗ്ലണ്ടിനെതിരെയാണ് കളിക്കുക. നിലവിൽ മികച്ച പ്രകടനം ഇന്റർമയാമി പുറത്തിറക്കുന്നുണ്ട്.പോയിന്റ് പട്ടികയിൽ അവർ ഒന്നാം സ്ഥാനത്താണ്. ലയണൽ മെസ്സിയുടെ തിരിച്ചുവരവാണ് ഇപ്പോൾ അവരെ ഏറെ സഹായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *