ബാഴ്സയിൽ ചെയ്തത് തന്നെയാണ് ഇവിടെയും ചെയ്യുക:മെസ്സി-സുവാരസ് കൂട്ടുകെട്ടിനെ കുറിച്ച് റൂയിസ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമിയെ തിരഞ്ഞെടുത്തത്. ഇപ്പോഴിതാ മെസ്സിയുടെ സഹതാരമായിരുന്ന ലൂയിസ് സുവാരസ് കൂടി ഇന്റർ മയാമിക്കൊപ്പം ചേർന്നിട്ടുണ്ട്.ബാഴ്സയിൽ ഒരുപാട് കാലം ഒരുമിച്ച് കളിച്ച താരങ്ങളാണ് ഇരുവരും. നിരവധി ഗോളുകളും കിരീടങ്ങളും ഇരുവരും ചേർന്നുകൊണ്ട് എഫ്സി ബാഴ്സലോണയിൽ നേടിയിട്ടുണ്ട്.
ആ ഒരു കൂട്ടുകെട്ട് ഇന്റർ മയാമിയിലും ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മെസ്സിയും സുവാരസ്സും. ഇക്കാര്യം പറഞ്ഞിരിക്കുന്നത് ഇന്റർ മയാമിയുടെ താരമായ ഡേവിഡ് റൂയിസാണ്. ഇരുവരുടെയും കൂട്ടുകെട്ടിൽ നിന്ന് താൻ പഠിക്കാൻ ശ്രമിക്കുകയാണെന്നും റൂയിസ് പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🎂 Happy 37th birthday to Luis Suárez
— Lionel Messi Fan Club (@LMessifanclub) January 24, 2024
pic.twitter.com/OJTCSPxZki
” അവർ രണ്ടുപേരും തമ്മിലുള്ള ആ കൂട്ടുകെട്ടിൽ നിന്ന് ഞാൻ പഠിക്കാൻ ശ്രമിക്കുകയാണ്. എഫ് സി ബാഴ്സലോണയിൽ അവർ എന്താണ് ചെയ്തത് അത് തന്നെയാണ് അവർ ഇവിടെയും ആവർത്തിക്കാൻ പോകുന്നത്. അവർ പരസ്പരം മനസ്സിലാക്കുന്ന രീതിയും ഫൈനൽ തേഡിൽ അവർ പരസ്പരം കണ്ടെത്തുന്ന രീതിയുമൊക്കെ ഇവിടെയും അവർ ആവർത്തിക്കും. അതിൽ നിന്നും എനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കണം “ഇതാണ് മയാമി താരം പറഞ്ഞിട്ടുള്ളത്.
ഇന്റർ മയാമിക്കു വേണ്ടി രണ്ടു മത്സരങ്ങൾ ഈ പ്രീ സീസണിൽ മെസ്സിയും സുവാരസ്സും കളിച്ചു കഴിഞ്ഞു. എന്നാൽ ഇരുവർക്കും ഗോളുകൾ ഒന്നും തന്നെ നേടാൻ കഴിഞ്ഞിട്ടില്ല. ആദ്യ മത്സരത്തിൽ എൽ സാൽവദോറിനോട് ഗോൾ രഹിത സമനില വഴങ്ങിയ ഇന്റർ മയാമി രണ്ടാമത്തെ മത്സരത്തിൽ ഡല്ലാസ് എഫ്സിയോട് പരാജയപ്പെടുകയും ചെയ്തു. അൽ ഹിലാൽ,അൽ നസ്ർ എന്നിവരെയാണ് മയാമി അടുത്ത മത്സരങ്ങളിൽ നേരിടുക.