ബാഴ്സയിലേക്ക് ലോണിൽ പോകുമോ? മെസ്സി തീരുമാനമെടുത്തു കഴിഞ്ഞു!

സൂപ്പർതാരം ലയണൽ മെസ്സിയെ കുറിച്ച് ചില അഭ്യൂഹങ്ങൾ പുറത്തേക്ക് വന്നിരുന്നു. അതായത് എംഎൽഎസ്സിലെ ഈ സീസൺ അവസാനിക്കുകയാണ്. അടുത്തവർഷം ഫെബ്രുവരി അവസാനത്തിലോ മാർച്ച് തുടക്കത്തിലോ ആയിരിക്കും എംഎൽഎസിന്റെ പുതിയ സീസൺ ആരംഭിക്കുക. അതുകൊണ്ടുതന്നെ ലയണൽ മെസ്സി കുറച്ചു കാലത്തേക്ക് തന്റെ മുൻ ക്ലബ്ബായ എഫ്സി ബാഴ്സലോണയിലേക്ക് ലോണിൽ പോകും എന്നായിരുന്നു റൂമറുകൾ.

ഈ റൂമറുകൾ ഫുട്ബോൾ ലോകത്ത് വളരെയധികം ചർച്ച ചെയ്യപ്പെടുകയും ചെയ്തു. എന്നാൽ പ്രമുഖ സ്പാനിഷ് മാധ്യമങ്ങളായ മാർക്ക,മുണ്ടോ ഡിപ്പോർട്ടിവോ എന്നിവർ ഇക്കാര്യത്തിൽ പുതിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ലയണൽ മെസ്സി നിലവിൽ ഇന്റർ മയാമി വിടാൻ ആഗ്രഹിക്കുന്നില്ല, ലോൺ അടിസ്ഥാനത്തിൽ ബാഴ്സയിലേക്ക് പോകാനുള്ള പദ്ധതികൾ ഒന്നും തന്നെയില്ല.

സീസൺ അവസാനയാണെങ്കിലും ലയണൽ മെസ്സിക്ക് തിരക്കുകൾ ഒഴിയില്ലെന്ന് ഇവർ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇനി അർജന്റീന ദേശീയ ടീമിനോടൊപ്പം വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങളിലാണ് മെസ്സി പങ്കെടുക്കുക. മാത്രമല്ല അമേരിക്കൻ ലീഗിൽ രണ്ട് മത്സരങ്ങൾ കൂടി ഇന്റർ മയാമിക്ക് അവശേഷിക്കുന്നുണ്ട്. അതിനുശേഷം ചില എക്സിബിഷൻ മത്സരങ്ങൾ കളിക്കാൻ ഇന്റർ മയാമിക്ക് പദ്ധതികളുണ്ട്.

അതോടെ നവംബറിലെ ഇന്റർനാഷണൽ ബ്രേക്ക് ആകും.ബ്രസീൽ,ഉറുഗ്വ എന്നിവർക്കെതിരെയാണ് ലയണൽ മെസ്സി വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കുക. അതിനുശേഷം മെസ്സി വെക്കേഷനിലേക്ക് പ്രവേശിക്കും. എന്നാൽ ഒരുക്കങ്ങൾ നേരത്തെ തന്നെ തുടങ്ങാനാണ് ഇന്റർ മയാമിയുടെ പദ്ധതി. അതായത് ജനുവരിയുടെ തുടക്കത്തിൽ തന്നെ ഇന്റർ മയാമി പ്രീ സീസൺ ആരംഭിക്കും. ഒരുപാട് സൗഹൃദ മത്സരങ്ങൾ മയാമി കളിച്ചേക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഏതായാലും നിലവിൽ ഒരു മാറ്റത്തിനും മെസ്സി റെഡിയല്ല.പൂർണ്ണ ഫിറ്റ്നസ് വീണ്ടെടുക്കാൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് മെസ്സിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *