ഫൈനലിൽ നേടിയത് തകർപ്പൻ ഗോൾ,ഇന്റർമയാമിക്കൊപ്പം രണ്ടാം കിരീടം നേടി തിയാഗോ മെസ്സി!

ലയണൽ മെസ്സിയുടെ മൂത്ത മകനായ തിയാഗോ ഇന്റർ മയാമിയുടെ അണ്ടർ 12 ടീമിന്റെ താരമാണ്. മികച്ച പ്രകടനം തിയാഗോ അവർക്ക് വേണ്ടി പുറത്തെടുക്കുന്നുണ്ട്. 11 വയസ്സുള്ള ഈ താരം നേരത്തെ തന്നെ ഇന്റർ മയാമിയുടെ അണ്ടർ 12 ടീമിനോടൊപ്പം ഒരു കിരീടം നേടിയിരുന്നു.അതിനുപുറമേ മറ്റൊരു കിരീടം കൂടി ഇപ്പോൾ സ്വന്തമാക്കിയിട്ടുണ്ട്.

ഈസ്റ്റർ ഇന്റർനാഷണൽ കപ്പ് കിരീടമാണ് ഇന്റർ മയാമിയുടെ അക്കാദമി
ടീം സ്വന്തമാക്കിയത്. അണ്ടർ 13 വിഭാഗത്തിലാണ് ഇവർ മത്സരിച്ചത്. 30 ഇന്റർനാഷണൽ സൈഡുകളിൽ നിന്നായി ഏകദേശം 300 ഓളം ടീമുകൾ വിവിധ വിഭാഗങ്ങളിൽ ഈ ടൂർണമെന്റിൽ പങ്കെടുത്തിട്ടുണ്ട് എന്നാണ് കണക്കുകൾ. അതിൽ അണ്ടർ 13 വിഭാഗത്തിലാണ് ഇവർ കിരീടം നേടിയിരിക്കുന്നത്.

ഫൈനൽ മത്സരത്തിൽ ഫ്ലോറിഡ ക്രെയ്സ് എന്ന ടീമായിരുന്നു ഇന്റർമയാമിയുടെ എതിരാളികൾ. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് മയാമി അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ തകർപ്പൻ ഗോൾ തിയാഗോ മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. ലയണൽ മെസ്സി നേടുന്ന ഗോളിന് സമാനമായ ഗോൾ തന്നെയാണ് മകനും സ്വന്തമാക്കിയിട്ടുള്ളത്. പത്താം നമ്പർ ജഴ്സി തന്നെയായിരുന്നു തിയാഗോ മെസ്സിയും അണിഞ്ഞിരുന്നത്.

തിയാഗോ മെസ്സിയെ കൂടാതെ സുവാരസിന്റെ മകനായ ബെഞ്ചമിനും ഈ ടീമിന്റെ ഭാഗമായിരുന്നു. അതേസമയം മെസ്സിയുടെ രണ്ടാമത്തെ മകനായ മാറ്റിയോ മെസ്സിയും ഇന്റർമയാമിയുടെ അക്കാദമിക്ക് വേണ്ടി കളിക്കുന്നുണ്ട്.അദ്ദേഹവും മികച്ച പ്രകടനമാണ് ഇപ്പോൾ പുറത്തിടുക്കുന്നത്. അതേസമയം പരിക്കിന്റെ പിടിയിൽ ഉള്ള ലയണൽ മെസ്സിക്ക് കഴിഞ്ഞ ഒരുപാട് മത്സരങ്ങൾ നഷ്ടമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!