പഴയ സ്റ്റോക്ക് വിറ്റ് തീർക്കണം, മെസ്സിയെ ഉപയോഗിച്ച് പുതിയ മാർഗ്ഗം കണ്ടെത്തി ഇന്റർ മയാമി!

സൂപ്പർ താരം ലയണൽ മെസ്സിയെ സ്വന്തമാക്കിയതോടുകൂടിയാണ് അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി കൂടുതൽ ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.ഇന്ന് ഇന്റർ മയാമിയുടെ മത്സരങ്ങൾ വീക്ഷിക്കാൻ ലോകമെമ്പാടും ആളുകൾ ഉണ്ട്. ലയണൽ മെസ്സി ഉണ്ടാക്കിയിട്ടുള്ള ഒരു എഫക്ട്,അത് പ്രതീക്ഷകൾക്കും മുകളിൽ നിൽക്കുന്നതായിരുന്നു. കളത്തിന് അകത്തും പുറത്തും ഇമ്പാക്റ്റുകൾ സൃഷ്ടിക്കാൻ മെസ്സിക്ക് സാധിച്ചിരുന്നു.

ലയണൽ മെസ്സിയുടെ വരവോടുകൂടി ഇന്റർ മയാമിക്ക് എല്ലാ മേഖലയിൽ നിന്നുമുള്ള വരുമാനങ്ങൾ വർദ്ധിച്ചിരുന്നു. അതിലൊന്ന് ജേഴ്സി വില്പന തന്നെയാണ്. വളരെ വേഗത്തിലാണ് മെസ്സിയുടെ ഇന്റർ മയാമി ജേഴ്സികൾ വിറ്റ് തീരുന്നത്. പിങ്ക് കളറിലുള്ള ജഴ്സിയുടെ ഡിമാന്റുകൾ വളരെ വലുതാണ്. എന്നാൽ ഇതിനിടെ ഇന്റർ മയാമി മറ്റൊരു മാർഗം കണ്ടുപിടിച്ചിട്ടുണ്ട്. പഴയ സ്റ്റോക്ക് വിറ്റ് തീർക്കാനുള്ള ഒരു മാർഗ്ഗമാണ് ഇവർ കണ്ടെത്തിയിട്ടുള്ളത്.

അതായത് 2020ൽ ഇന്റർ മയാമി ഇറക്കിയ ജേഴ്സികളിൽ കുറച്ച് സ്റ്റോക്കുകൾ ബാക്കിയുണ്ടായിരുന്നു. വെള്ള നിറത്തിലുള്ള ജേഴ്സികളായിരുന്നു അത്. പിങ്ക് കളറിലുള്ള ജേഴ്സികൾ മുഴുവനും വിറ്റു തീർന്നപ്പോൾ 2020ലെ ആ വെള്ള ജേഴ്സിയിൽ ലയണൽ മെസ്സിയുടെ പേരും ജഴ്സി നമ്പറും പ്രിന്റ് ചെയ്തുകൊണ്ട് സ്റ്റോറുകളിൽ ലഭ്യമാക്കിയിരിക്കുകയാണ് ഇന്റർ മയാമി. നിലവിലെ വലിയ ഡിമാന്റിന് താൽക്കാലികമായി പരിഹാരം കാണുന്നതിനോടൊപ്പം പഴയ ജഴ്സികൾ വിറ്റ് തീർക്കാനും ഈ മാർഗത്തോട് കൂടി സാധിക്കും. ഇന്റർ മയാമിയുടെ ബുദ്ധിവൈഭവം എന്നാണ് ഇതിനെ ചില മാധ്യമപ്രവർത്തകർ വിശേഷിപ്പിച്ചിട്ടുള്ളത്.

ഏതായാലും ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടി മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. 11 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും 5 അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ മെസ്സിയുടെ അഭാവത്തിലും വിജയം നേടാൻ ഇന്റർ മയാമിക്ക് സാധിച്ചിട്ടുണ്ട്. അടുത്ത മത്സരത്തിൽ അറ്റ്ലാൻഡ യുണൈറ്റഡ് ആണ് ഇന്റർമയാമിയുടെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *