തന്റെ അരങ്ങേറ്റം എന്ന്? മെസ്സി തന്നെ സ്ഥിരീകരിക്കുന്നു!

സൂപ്പർ താരം ലയണൽ മെസ്സിയെ കഴിഞ്ഞ ദിവസം ഇന്റർ മിയാമി ഒഫീഷ്യലായി കൊണ്ട് പ്രസന്റ് ചെയ്തിട്ടുണ്ട്. വലിയ ആഘോഷ പരിപാടികളായിരുന്നു അവർ സംഘടിപ്പിച്ചിരുന്നത്. കനത്ത മഴ രസം കൊല്ലിയായി എത്തിയെങ്കിലും ലയണൽ മെസ്സിയുടെ അവതരണ ചടങ്ങ് വളരെ പ്രൗഢഗംഭീരമായ രൂപത്തിൽ തന്നെ ഇന്റർ മിയാമി പൂർത്തിയാക്കിയിരുന്നു. ഇനി മെസ്സിയുടെ അരങ്ങേറ്റത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകരുള്ളത്.

തന്റെ അരങ്ങേറ്റം എന്നുണ്ടാവും? മെസ്സി തന്നെ ഒരു സ്ഥിരീകരണം നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വെള്ളിയാഴ്ച നമുക്ക് ഒരിക്കൽ കൂടി കാണാം എന്ന് പറഞ്ഞുകൊണ്ടാണ് അവസാനിപ്പിക്കുന്നത്.ലീഗ്സ് കപ്പിൽ വെള്ളിയാഴ്ച ഇന്റർ മിയാമി മെക്സിക്കൻ ക്ലബ്ബായ ക്രുസ് അസൂളിനെ നേരിടുന്നുണ്ട്.ആ മത്സരത്തിൽ ലയണൽ മെസ്സി അരങ്ങേറും എന്ന് ഇതോടുകൂടി ഉറപ്പാവുകയാണ്.അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്.

” എല്ലാവരോടും ഞാൻ നന്ദി പറയുന്നു. മഴ നമ്മുടെ പ്ലാനുകളെ താളം തെറ്റിച്ചു. പക്ഷേ എല്ലാം വളരെ മനോഹരമായിരുന്നു.ചടങ്ങിന് വേണ്ടി വന്ന എല്ലാവരോടും നന്ദി പറയുന്നു.നിങ്ങളുടെ സ്നേഹത്തിന് നന്ദി പറയുന്നു.കൂടാതെ ആ വേദിയിലെ ഗായകർക്കും നന്ദി അറിയിക്കുന്നു. നമുക്ക് വെള്ളിയാഴ്ച ഒരിക്കൽ കൂടി കാണാം ” ഇതാണ് ലയണൽ മെസ്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചിട്ടുള്ളത്.

ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 5:30നാണ് ഇന്റർ മിയാമിയുടെ ഈ മത്സരം നടക്കുക.വളരെ മോശം പ്രകടനമാണ് ഇന്റർ മിയാമി ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്.അവസാനമായി കളിച്ച പതിനൊന്ന് ലീഗ് മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *