ഞാനൊരു വിഡ്ഢിയാണെന്ന് GOAT മെസ്സി കരുതാൻ പാടില്ല : ബന്ധം മെച്ചപ്പെടുത്തണമെന്ന് കാരഗർ

സൂപ്പർ താരം ലയണൽ മെസ്സിക്ക് പലപ്പോഴും ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ലയണൽ മെസ്സിയെ മുമ്പ് വിമർശനങ്ങൾക്ക് വിധേയനാക്കിയിട്ടുള്ള ഇതിഹാസമാണ് ജാമി കാരഗർ. ലയണൽ മെസ്സി പിഎസ്ജിയിലേക്ക് പോയ സമയത്ത് ഇദ്ദേഹം വിമർശിച്ചിരുന്നു. ഇതേ തുടർന്ന് കാരഗർ ഒരു ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു.

അതായത് മെസ്സിയെ വിമർശിച്ചതിന് അദ്ദേഹം തന്നെ കഴുത എന്ന് വിളിച്ചു എന്നായിരുന്നു കാരഗർ ആരോപിച്ചിരുന്നത്.കഴിഞ്ഞ വർഷം ജനുവരിയിലായിരുന്നു ഇത് നടന്നിരുന്നത്. ഏതായാലും ലയണൽ മെസ്സിയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന കാര്യം കാരഗർ തന്നെ ഇപ്പോൾ തുറന്നു പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്.അതിനെ ഞാൻ ഇഷ്ടപ്പെടുന്നുമുണ്ട്. ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരമായ അദ്ദേഹം ഞാനൊരു വിഡ്ഢിയാണ് എന്ന് കരുതാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” ഇതാണ് മെസ്സിയെക്കുറിച്ച് കാരഗർ പറഞ്ഞിട്ടുള്ളത്.

നിലവിൽ ലയണൽ മെസ്സി ഇന്റർ മയാമിക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ പരിക്ക് അദ്ദേഹത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. അടുത്ത മത്സരത്തിലും മെസ്സിയുടെ അഭാവത്തിലായിരിക്കും ഇന്റർ മയാമി കളത്തിലേക്ക് ഇറങ്ങുക.

Leave a Reply

Your email address will not be published. Required fields are marked *