ഞങ്ങൾക്ക് മെസ്സിയെ നേടാൻ കഴിഞ്ഞില്ലേ? ക്രിസ്റ്റ്യാനോയുടെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് വെയ്ൻ റൂണി.
ഫുട്ബോൾ ലോകത്തെ രണ്ട് ഐതിഹാസിക താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോളിനോട് വിട പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റിന് വേണ്ടിയാണ് റൊണാൾഡോ ഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ലയണൽ മെസ്സിയാവട്ടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയുടെ താരമാണ്. അതുകൊണ്ടുതന്നെ ഈ രണ്ട് ലീഗുകൾക്കും ഇപ്പോൾ കൂടുതൽ ശ്രദ്ധ ലഭിക്കുന്നുണ്ട്.
ഇതിനിടെ റൊണാൾഡോ പറഞ്ഞ ഒരു സ്റ്റേറ്റ്മെന്റ് വലിയ രൂപത്തിൽ വിവാദമായിരുന്നു. അതായത് എംഎൽഎസിനെക്കാൾ മികച്ച ലീഗ് സൗദി അറേബ്യൻ ലീഗാണ് എന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്. ഈ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസവും റൊണാൾഡോയുടെ മുൻ സഹതാരവുമായിരുന്ന റൂണി പ്രതികരിച്ചിട്ടുണ്ട്. നിലവിൽ MLS ക്ലബ്ബായ ഡിസി യുണൈറ്റഡിന്റെ പരിശീലകനാണ് റൂണി. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
(🌕) Leo Messi is expected to be the new captain of Inter Miami. @gastonedul ©️🇺🇸 pic.twitter.com/3A2CN3xBec
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 19, 2023
” ലോകത്ത് ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായി മാറാനുള്ള എല്ലാവിധ കഴിവുകളും MLS നുണ്ട്. സൗദി അറേബ്യ എങ്ങനെയാണ് വലിയ താരങ്ങളെ സ്വന്തമാക്കാൻ ശ്രമിക്കുന്നത് എന്നുള്ളത് നമുക്ക് കാണാൻ കഴിയും. പക്ഷേ ഇവിടെ എംഎൽഎസിന് മെസ്സിയെ സ്വന്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്.അതൊരു വലിയ കാര്യമാണ്.പണം കൊടുത്തുകൊണ്ട് സൂപ്പർതാരങ്ങളെ സ്വന്തമാക്കുന്ന സൗദി അറേബ്യയോട് പോരാടാൻ മെസ്സിയെ മാത്രം സ്വന്തമാക്കിയതിലൂടെ സാധിക്കുമെന്ന് എംഎൽഎസ് തെളിയിച്ചു കഴിഞ്ഞു.വളരെയധികം ക്വാളിറ്റി ഉള്ള ഒരു ലീഗ് തന്നെയാണ് MLS “ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.
മെസ്സിയും ബുസ്ക്കെറ്റ്സും ഇന്റർ മിയാമിക്ക് വേണ്ടി അരങ്ങേറ്റം നടത്താനുള്ള ഒരുക്കത്തിലാണ്.വരുന്ന ശനിയാഴ്ച പുലർച്ചെ നടക്കുന്ന മത്സരത്തിൽ ഇന്റർ മിയാമിയുടെ എതിരാളികൾ ക്രൂസ് അസൂളാണ്. ആ മത്സരത്തിൽ ഈ രണ്ടു താരങ്ങളും കളിക്കുമെന്നത് ഇന്ററിന്റെ പരിശീലകൻ വ്യക്തമാക്കി കഴിഞ്ഞു.