ചാവിയും മെസ്സിയും ഒരുമിക്കുമോ? റൂമറുകൾ സജീവം!

എഫ്സി ബാഴ്സലോണയുടെ പരിശീലകനായ ചാവി കഴിഞ്ഞ ദിവസമായിരുന്നു രാജി പ്രഖ്യാപനം നടത്തിയത്. അതായത് ഈ സീസണിന് ശേഷം ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് നിന്നും താൻ പടിയിറങ്ങും എന്നാണ് ചാവി പറഞ്ഞിട്ടുള്ളത്. ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് അദ്ദേഹം പരിശീലക സ്ഥാനം ഒഴിയുന്നത്. മാധ്യമങ്ങളുടെയും ആരാധകരുടെയും വിമർശനങ്ങൾ ഈ പരിശീലകനെ നന്നായി ബാധിച്ചിട്ടുണ്ട്.

ഈ സീസണിന് ശേഷം പരിശീലക കരിയറിൽ നിന്നും ഒരു ബ്രേക്ക് എടുക്കാനാണ് ചാവി തീരുമാനിച്ചിട്ടുള്ളത്. ആ ബ്രേക്കിന് ശേഷമായിരിക്കും അദ്ദേഹം മടങ്ങിയെത്തുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ ചിരിങ്കിറ്റോ ടിവി പ്രസിദ്ധീകരിച്ചിട്ടുണ്ട്.അതായത് ലയണൽ മെസ്സിയുടെ അമേരിക്കൻ ക്ലബ്ബായ ഇന്റർ മയാമി ഇതിനോടകം തന്നെ ചാവിയെ കോൺടാക്ട് ചെയ്ത് കഴിഞ്ഞിട്ടുണ്ട് എന്നാണ് ഇവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അടുത്ത സീസണിലേക്ക് അഥവാ 2025ൽ അദ്ദേഹത്തെ പരിശീലകനായി കൊണ്ടുവരാനാണ് ഇന്റർ മയാമി താല്പര്യപ്പെടുന്നത്. എന്നാൽ മയാമിയുടെ താല്പര്യത്തോട് അദ്ദേഹം പ്രതികരിച്ചിട്ടില്ല. മറിച്ച് ഇൻട്രസ്റ്റിംഗ് ആയ ഓഫറുകൾ വരുകയാണെങ്കിൽ അത് ഭാവിയിൽ അംഗീകരിക്കും എന്നുള്ള നിലപാടാണ് ചാവി സ്വീകരിച്ചിട്ടുള്ളത്.അതായത് എവിടേക്ക് പോകണം എന്നുള്ള കാര്യത്തിൽ കുറച്ച് കഴിഞ്ഞ് മാത്രമാണ് ഈ പരിശീലകൻ തീരുമാനമെടുക്കുക.

ഇന്റർ മയാമിയിലേക്ക് ചാവി എത്താനുള്ള സാധ്യതകൾ ഏറെയാണ്. ലയണൽ മെസ്സിക്ക് പുറമേ ചാവിക്കൊപ്പം കളിച്ച നിരവധി ബാഴ്സലോണ ഇതിഹാസങ്ങൾ അവിടെയുണ്ട്. അത് ചാവിയെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.അതേസമയം ഈ സീസണിൽ ഇന്റർ മയാമിക്ക് മികവിലേക്ക് ഉയരാൻ കഴിഞ്ഞിട്ടില്ലെങ്കിൽ മാർട്ടിനോക്ക് തന്റെ സ്ഥാനം നഷ്ടമായേക്കും. അതിനുശേഷം ചാവിയെ കൊണ്ടുവരാനാണ് നിലവിൽ മയാമിയുടെ പ്ലാനുകൾ.

Leave a Reply

Your email address will not be published. Required fields are marked *