കളിച്ചത് ആറു മത്സരങ്ങൾ മാത്രം,MLS ലെ അവസാന മൂന്നുപേരിൽ ഇടം നേടി മെസ്സി!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലാണ് ലയണൽ മെസ്സി ഇന്റർ മയാമിയിലേക്ക് എത്തിയത്.പിന്നീട് ഒരല്പം വൈകി കൊണ്ടാണ് അമേരിക്കൻ ലീഗിൽ അരങ്ങേറ്റം നടത്തിയത്.മാത്രമല്ല പരിക്ക് മൂലം അവസാനത്തെ ചില മത്സരങ്ങളും ലയണൽ മെസ്സിക്ക് നഷ്ടമായിരുന്നു. ചുരുക്കം പറഞ്ഞാൽ കേവലം ആറു മത്സരങ്ങൾ മാത്രമാണ് MLS ൽ മെസ്സി കളിച്ചിട്ടുള്ളത്. ഇന്റർ മയാമിക്ക് പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ സാധിച്ചിരുന്നില്ല.

പക്ഷേ അമേരിക്കയിൽ വലിയ ഇമ്പാക്ട് സൃഷ്ടിക്കാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കങ്ങൾ ഒന്നുമില്ല. പ്രത്യേകിച്ച് ലീഗ്സ് കപ്പിൽ മികച്ച പ്രകടനം മെസ്സി പുറത്തെടുത്തിരുന്നു. ആ കിരീടം ക്ലബ്ബിന് നേടി കൊടുക്കാൻ മെസ്സിക്ക് കഴിഞ്ഞിരുന്നു.മാത്രമല്ല മെസ്സി വന്നതോടുകൂടിയാണ് സ്റ്റേഡിയങ്ങൾ നിറഞ്ഞു കവിയാൻ ആരംഭിച്ചത്. ഇന്റർ മയാമിക്ക് കളത്തിനകത്തും കളത്തിന് പുറത്തും വലിയ വളർച്ചയാണ് ലയണൽ മെസ്സിയുടെ വരവോടുകൂടി ഉണ്ടായത്.

ഓരോ സീസണിലും MLS ന്യൂകമർ ഒഫ് ദി ഇയർ പുരസ്കാരം നൽകാറുണ്ട്.അതായത് ഏറ്റവും മികച്ച പുതുമുഖ താരത്തെ തിരഞ്ഞെടുക്കുകയാണ് ഇവർ ചെയ്യാറുള്ളത്. ഇതിനുള്ള ഷോർട്ട് ലിസ്റ്റ് ഇപ്പോൾ MLS തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേവലം 6 മത്സരങ്ങൾ മാത്രം ലീഗിൽ കളിച്ചിട്ടുള്ള മെസ്സി അവസാനത്തെ മൂന്നു താരങ്ങളിൽ ഇടം നേടിയിട്ടുണ്ട്.എംഎൽഎസിലെ താരങ്ങൾ,ക്ലബ്ബ് സ്റ്റാഫ് അംഗങ്ങൾ, മീഡിയ അംഗങ്ങൾ എന്നിവരാണ് ഷോർട്ട് ലിസ്റ്റിലെ താരങ്ങളെ തിരഞ്ഞെടുത്തിട്ടുള്ളത്.

മെസ്സിക്കൊപ്പം മത്സരിക്കുന്നത് അറ്റ്ലാൻഡ യുണൈറ്റഡിന്റെ ജിയോർജിയോസ്,സെന്റ് ലൂയിസ് സിറ്റിയുടെ എഡാർഡ് ലോവൻ എന്നീ രണ്ട് താരങ്ങളാണ്.ഇവർ രണ്ടുപേരും മികച്ച പ്രകടനമാണ് നടത്തിയത് എങ്കിലും മെസ്സിക്ക് തന്നെയാണ് ഈ പുരസ്കാര സാധ്യത കല്പിക്കപ്പെടുന്നത്.കാരണം അത്രയേറെ ഇമ്പാക്ട് സൃഷ്ടിക്കാൻ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്. അടുത്ത സീസണിൽ ലീഗിൽ കൂടുതൽ മികച്ച പ്രകടനം മെസ്സിയും മയാമിയും നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *