ഒരിക്കലും എഴുതിത്തള്ളരുത്, വിമർശനങ്ങളാണ് സുവാരസിനെ ഇങ്ങനെയാക്കിയത്: സഹതാരം പറയുന്നു

കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ ജാലകത്തിലാണ് ലൂയിസ് സുവാരസിനെ ഇന്റർ മയാമി സ്വന്തമാക്കിയത്.മയാമിയുടെ പ്രീ സീസൺ മത്സരങ്ങളിൽ സുവാരസ് പങ്കെടുത്തിരുന്നു.എന്നാൽ അദ്ദേഹത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല.അതുകൊണ്ടുതന്നെ ഒരുപാട് വിമർശനങ്ങൾ അദ്ദേഹത്തിന് ലഭിച്ചിരുന്നു. പക്ഷേ സീസൺ ആരംഭിച്ചതോടെ സുവാരസിന്റെ യഥാർത്ഥ രൂപം പുറത്തുവന്നു.മികച്ച പ്രകടനമാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നത്.

എല്ലാ കോമ്പറ്റീഷനലുമായി 6 ഗോളുകളും 5 അസിസ്റ്റുകളുമാണ് ഇന്റർമയാമിക്ക് വേണ്ടി സുവാരസ് സ്വന്തമാക്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മികവിൽ തന്നെയാണ് ഇന്റർമയാമിക്ക് ഒരു മികച്ച തുടക്കം ലഭിച്ചിട്ടുള്ളത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ചുകൊണ്ട് സഹതാരമായ ജൂലിയൻ ഗ്രസൽ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.സുവാരസിനെ ഒരിക്കലും എഴുതിത്തള്ളരുതെന്നും വിമർശനങ്ങളാണ് അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ കാരണമെന്നും ഇദ്ദേഹം പറഞ്ഞിട്ടുണ്ട്.ഗ്രസലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വിമർശകരോട് വളരെ പെർഫെക്റ്റ് ആയ രീതിയിലാണ് സുവാരസ്‌ പ്രതികരിച്ചിട്ടുള്ളത്. ഇപ്പോൾ അദ്ദേഹം ഇവിടെ കൂടുതൽ കംഫർട്ടബിൾ ആണ്. ഒരിക്കലും അദ്ദേഹത്തെ എഴുതിത്തള്ളരുത്. പുതിയ ക്ലബ്ബും പുതിയ നഗരവും പുതിയ സഹതാരങ്ങളുമാണ്. അതുകൊണ്ടുതന്നെ അഡാപ്റ്റാവാൻ കുറച്ച് സമയം എടുക്കും. അത് എന്റെ കാര്യത്തിലും സംഭവിച്ചതാണ്.അത് സാധാരണമായ കാര്യമാണ്.പക്ഷേ അപ്പോഴേക്കും അദ്ദേഹത്തിന് വിമർശനങ്ങൾ ലഭിച്ചു തുടങ്ങി. ഇപ്പോൾ അദ്ദേഹം നടത്തുന്ന മികച്ച പ്രകടനത്തിന്റെ കാരണങ്ങളിൽ ഒന്ന് ഈ വിമർശനങ്ങൾ കൂടിയാണ്. അദ്ദേഹം ഞങ്ങളുടെ മത്സരങ്ങളെ മാറ്റിമറിക്കുന്നു “ഇതാണ് ഗ്രസൽ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ഇന്റർമയാമി ഡിസി യുണൈറ്റഡിനെയാണ് പരാജയപ്പെടുത്തിയത്.പരിക്ക് കാരണം ലയണൽ മെസ്സി മത്സരത്തിൽ കളിച്ചിരുന്നില്ല. രണ്ട് ഗോളുകൾ നേടിക്കൊണ്ട് സുവാരസാണ് ഇന്റർമയാമിയുടെ വിജയ ശില്പിയായി മാറിയത്. ഇനി മാർച്ച് 23 ആം തീയതി ന്യൂയോർക്ക് റെഡ് ബുൾസിനെയാണ് ഇന്റർമയാമി നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *