എളുപ്പമാകുമെന്ന് കരുതേണ്ട: മെസ്സിക്ക് മുന്നറിയിപ്പുമായി റൂണി.

ലയണൽ മെസ്സി ഇപ്പോൾ ഇന്റർ മിയാമി താരമാണ്.എംഎൽഎസിലെ അദ്ദേഹത്തിന്റെ അരങ്ങേറ്റം അധികം വൈകാതെ തന്നെ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ കംഫർട്ടബിളായ രൂപത്തിൽ കളിക്കാനും ജീവിക്കാനും വേണ്ടിയാണ് ലയണൽ മെസ്സി അമേരിക്കയെ തിരഞ്ഞെടുത്തത്.പക്ഷേ ഇന്റർ മിയാമി വളരെ മോശം പ്രകടനമാണ് ഇപ്പോൾ നടത്തുന്നത്.

എംഎൽഎസിലെ മറ്റൊരു ക്ലബ്ബായ ഡിസി യുണൈറ്റഡിന്റെ പരിശീലകനാണ് ഇംഗ്ലീഷ് ഇതിഹാസമായ വെയ്ൻ റൂണി. അദ്ദേഹം ഒരിക്കൽ കൂടി ലയണൽ മെസ്സിക്ക് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.അതായത് ഇവിടെ കാര്യങ്ങൾ എളുപ്പമാകുമെന്ന് മെസ്സി കരുതേണ്ടന്നും ഇത് വളരെയധികം ബുദ്ധിമുട്ടുള്ള ലീഗാണ് എന്നുമാണ് റൂണി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ദി ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” മെസ്സിക്ക് ഇവിടെ എല്ലാം സെറ്റാണ്.അദ്ദേഹത്തിന് തന്റെ സഹതാരങ്ങളെയെല്ലാം ലഭിക്കുന്നു.ബുസ്ക്കെറ്റ്സ് എത്തിക്കഴിഞ്ഞു.ആൽബ,സുവാരസ്,ഇനിയേസ്റ്റ എന്നിവരൊക്കെ എത്തുമെന്ന് റൂമറുകൾ ഉണ്ട്. മെസ്സി ഇഷ്ടപ്പെടുന്ന വിശ്വസിക്കുന്ന ഒരു പരിശീലകനെ ഇപ്പോൾ ലഭിച്ചിട്ടുണ്ട്.എംഎൽഎസ് മെസ്സിയെ ആകർഷിക്കുകയായിരുന്നു. പക്ഷേ മെസ്സിക്ക് ഇവിടെ കാര്യങ്ങൾ ഒരിക്കലും എളുപ്പമാവില്ല. ഇവിടെ എളുപ്പമാകും എന്ന തോന്നലുകൾ വെറും മണ്ടത്തരമാണ്. ഇത് ബുദ്ധിമുട്ടേറിയ ഒരു ലീഗാണ്. ഒരുപാട് ദൂരം ഇവിടെ യാത്ര ചെയ്യേണ്ടിവരുന്നു, വ്യത്യസ്തമായ കണ്ടീഷനുകളെയും നഗരങ്ങളെയുമാണ് ഇവിടെ നേരിടേണ്ടത്.മാത്രമല്ല കളി കളത്തിനകത്ത് ഒരുപാട് ഇന്റൻസിറ്റിയും എനർജിയും ആവശ്യമാണ് “ഇതാണ് റൂണി പറഞ്ഞിട്ടുള്ളത്.

പിഎസ്ജിയോട് വിടപറഞ്ഞു കൊണ്ടാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തിയിട്ടുള്ളത്.പിഎസ്ജിയിലെ രണ്ടുവർഷം മെസ്സിയെ സംബന്ധിച്ചിടത്തോളം വളരെയധികം ബുദ്ധിമുട്ടേറിയതായിരുന്നു.അമേരിക്കയിൽ എങ്ങനെ ആവും എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *