എല്ലാവർക്കും ഞങ്ങളെ തോൽപ്പിക്കണം: കാരണ സഹിതം വ്യക്തമാക്കി ലൂയിസ് സുവാരസ്‌

2024 എംഎൽഎസ് സീസണിന് വളരെ മികച്ച രീതിയിൽ തന്നെയാണ് ഇന്റർ മയാമി തുടക്കം കുറിച്ചിട്ടുള്ളത്. ആദ്യ മത്സരത്തിൽ ഇന്റർ മയാമി റിയൽ സോൾട്ട് ലേക്കിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തുകയായിരുന്നു.മയാമിയുടെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് ഈ മത്സരം നടന്നിട്ടുള്ളത്. മത്സരത്തിൽ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും ലൂയിസ് സുവാരസ്സും അസിസ്റ്റുകൾ കരസ്ഥമാക്കിയിരുന്നു.ടൈലർ,ഡിയഗോ ഗോമസ് എന്നിവരാണ് ഗോളുകൾ നേടിയത്.

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സുവാരസ് ഇന്റർ മയാമിയുടെ താരമായി മാറിയത്. അദ്ദേഹം ഇപ്പോൾ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു.ഇതിനുശേഷം ചില കാര്യങ്ങൾ സുവാരസ് പറഞ്ഞിട്ടുണ്ട്.എല്ലാ ടീമുകൾക്കും ഇന്റർ മയാമിയെ തോൽപ്പിക്കണം എന്നാണ് സുവാരസ് പറഞ്ഞിട്ടുള്ളത്. കിരീടത്തിന് വേണ്ടി പോരാടാൻ കഴിവുള്ള ഒരു ടീമാണ് തങ്ങളെന്നും സുവാരസ്‌ അവകാശപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളെ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

“എല്ലാ ടീമുകൾക്കും ഞങ്ങളെ തോൽപ്പിക്കണം.അത്തരമൊരു സാഹചര്യമാണ് ഇവിടെ ഉള്ളത്.ഞങ്ങളുമായി അവർക്ക് പോരാടണം, അതിന്റെ കാരണം ഞങ്ങൾ കിരീടത്തിന് വേണ്ടി പോരാടാൻ കഴിയുന്ന ടീമായതുകൊണ്ടാണ്. ഞങ്ങൾക്ക് കിരീടം മാത്രമാണ് വേണ്ടതെന്ന് അവർക്ക് എല്ലാവർക്കും അറിയാം.ഞങ്ങൾ എത്രത്തോളം അംബീഷസാണ് എന്നുള്ള കാര്യം എല്ലാവർക്കും അറിയാം “ഇതാണ് സുവാരസ് പറഞ്ഞിട്ടുള്ളത്.

ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ കിരീടം കഴിഞ്ഞ സീസണിൽ ഇന്റർ മയാമി സ്വന്തമാക്കിയിരുന്നു.ലീഗ്സ് കപ്പ് കിരീടമായിരുന്നു അവർ സ്വന്തമാക്കിയിരുന്നത്. ഇത്തവണ എംഎൽഎസ് കിരീടം പോലും ഇന്റർ മയാമി ലക്ഷ്യം വെക്കുന്നുണ്ട്.കഴിഞ്ഞ സീസണിൽ പ്ലേ ഓഫിലേക്ക് യോഗ്യത നേടാൻ പോലും ഇന്റർ മയാമിക്ക് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *